Chapter Title : ഹിബ : ബര്ത്ഡേ സ്പെഷ്യൽ [ഫ്ലോക്കി കട്ടേക്കാട്]
ചിരി ചിരിക്കുന്നുണ്ട്... അനു എന്റെ അടുത്തേക്ക് വന്നു...
അനു : നി എന്തിനാടാ ഇത്രയും കഷ്ടപെട്ട് ഇങ്ങോട്ട് വന്നത്...
ഞാൻ : ബര്ത്ഡേ ആണെന്ന് നി ഇന്നലെ തന്നെ പറഞ്ഞിരുന്നു എങ്കിൽ ഞാൻ ഗിഫ്റ്റ് ഇന്നലെ മേടിച്ചേനെ. ഇതിപ്പോ ഞാൻ എന്ത് ചെയ്യാനാ...
അനു : അയ്യോ..... നിനക്ക് വട്ടാണ്...
ഞാൻ : ചെറിയ ഒരു വട്ടില്ലാതെ ഇല്ല...
അനു : ശരി അകത്തേക്ക് വാ... നി വല്ലതും കഴിച്ചതാണോ...
ഞാൻ ബാക് സീറ്റിൽ നിന്നും ആരാധനക്കുള്ള ഗിഫ്റ്റ് ബോക്സ് എടുത്തു. അനുവിന്റെ കൂടെ നടന്നു...
അനു : എന്തിനാടാ ഇതിന്റെ ഒക്കെ വല്ലതും ആവിശ്യവും ഉണ്ടോ?ഇന്നലെ തന്നത് തന്നെ ഒരുപാട് ഉണ്ടല്ലോ....
ഞാൻ : അത് ഞാൻ ബര്ത്ഡേ ക്കു മേടിച്ചതല്ലല്ലോ....
അനു : ഓഹ്.... ക്യാഷ് ഉള്ളതിന്റെ അഹങ്കാരം അല്ലെ....
സാരികൊണ്ട് മറച്ച പൂമുഖത്തേക്ക് കയറിയതും ചേച്ചി എനിക്കൊരു ഗ്ലാസ് നാരങ്ങ വെള്ളം തന്നു അത് കുടിച്ചു ആരാധനക്ക് ഗിഫ്റ്റ് കൊടുത്തു... അവൾ വല്ല്യ സന്തോഷത്തിൽ ആയിരുന്നു. അന, ആരാധനക്ക് എന്നെ പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്. ഞാൻ മുട്ട് കാലിൽ ഇരുന്നു അവളോട് വിശേഷങ്ങൾ ചോദിച്ചു. ശേഷം കവിളിൽ ഒരു ഉണ്മ കൊടുത്തു. ആരാധന തുള്ളിചാടി കൊണ്ട് പുറത്തേക്കു പോയി .
അനു ഇതെല്ലം കണ്ടുകൊണ്ട് ചുമരിൽ തല ചേർത്ത് നിൽക്കുന്നുണ്ടായിരുന്നു . അനു എന്നെ ഒന്ന് നോക്കി. കണ്ണുകളിൽ പ്രണയം കത്തുന്നുന്നത് പോലെ, ചുണ്ടുകൾ ബലമായി പിടിച്ചു വെച്ചിട്ടുണ്ട്. മനുഷ്യസഹജമായ വികാരം തടഞ്ഞു നിർത്താൻ പരമാവധി ശ്രമിക്കുന്നു എങ്കിലും കണ്ണിലെ കണ്ണുനീരിനെ തടഞ്ഞു നിർത്താൻ
💬 Comments
View all comments