0%

Chapter Title : ഹിബ : ബര്ത്ഡേ സ്പെഷ്യൽ [ഫ്ലോക്കി കട്ടേക്കാട്]

പൊക്കി വെച്ചിരിക്കുന്നു... അനു : അയ്യോ ചേച്ചി..... ചേച്ചി ഒരു ഗ്ലാസ്‌ അടപ്രഥമൻ എനിക്ക് തന്നു... ചേച്ചി : പരസ്പരം ഊട്ടി കഴിഞ്ഞാൽ ഇതും കൂടി കുടിച്ചോളൂ... എന്നിട്ടി ബാക്കി എന്താന്നു വെച്ച ആയിക്കോ... ഇനി സ്വസ്ഥമായിട്ട് വേണം എന്നാണെങ്കിൽ മോളെ കൊണ്ട് ഞാൻ കവല വരെ ഒന്ന് പോയിട്ട് വരാം എന്തെ വേണോ... അനു : നാണമില്ലേ ചേച്ചി... ചേച്ചി : അത് ഉള്ളത് കൊണ്ടല്ലേ പെണ്ണെ പറഞ്ഞത്. അല്ലങ്കിൽ വേറെ എന്തല്ലാം കാണണം ഞാൻ.... എനിക്ക് ശരിക്കും എന്ത് പറയണം എന്ന് പോലും അറിയില്ലായിരുന്നു... ചേച്ചി അവിടുന്ന് ഇറങ്ങി. വാതിലിൽ പടിക്കൽ എത്തിയതും.. ചേച്ചി : അനു മോളെ, മോളെ കൊണ്ട് ഞാൻ കുറച്ചു കഴിഞ്ഞേ വരൂ... അതിനു മുന്നേ എന്താന്ന് വെച്ചാൽ ചെയ്തു തീർത്തോണം.... പിള്ളേർ വന്നാൽ പിന്നേ ഒന്നും നടക്കൂല ട്ടോ... വാതിലിൽ പതിയെ ചാരികൊണ്ട് ചേച്ചി പോയി. ഊണ് കഴിച്ചു കൈ കഴുകി വന്നു. പായസമെടുത്തു അനുവിന്റെ കൂടെ ഇരുന്നു. അനു എന്നെയും കൂട്ടി റൂമിലേക്ക് നടന്നു.... ഞാൻ ആ ചെറിയ മുറിക്കകത്തെ കട്ടിലിൽ ചുമരിൽ ചാരി കാലുകൾ നീട്ടിയിരുന്നു.അനു എന്റെ കാലുകളിൽ തല വെച്ചു കിടന്നു...
ഞാൻ : ചേച്ചി.... അനു : ഹെഹെ ചേച്ചിയെ ഓർത്തു നി പേടിക്കേണ്ട ആരും ഇല്ലാത്തവർക്ക് ദൈവം ചിലരെ കൊടുക്കും. അങ്ങനെ ദൈവം കൊണ്ടു തന്നതാണ് ചേച്ചിയെ എനിക്ക്. ചേച്ചിയോടെനിക്ക് എന്തും പറയാം, ഒരു മോളെന്നതിലുപരി ഞങ്ങൾ തമ്മിൽ എന്തോ ഉള്ള പോലെ ആണ്.... ഞാൻ : എന്തും പറയാം അല്ലെ,....................

💬 Comments

View all comments