0%

Chapter Title : ഹിമകണം 3 [കണ്ണൻ]

Author : Kambikathakal Read All Parts 287

ചോദിക്കാം, എനിക്കിവളെ താരോ എന്റെ മോന്റെ ഭാര്യയായിട്ട്… എന്റെ മോളായിട്ട്…?”
പദ്മിനിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു
എല്ലാരും ഞെട്ടി പദ്മിനിയുടെ മുഖത്തേക്ക് നോക്കി
“ഇപ്പൊ ഇവന് ജോലിയൊന്നുമില്ലായിരിക്കും പക്ഷേ എനിക്കുറപ്പുണ്ട് ഇവന്റെ പഠിപ്പ് കഴിഞ്ഞാൽ ഒരു നല്ല നിലയിലെത്തുമെന്ന്… സമ്മതമാണെങ്കിൽ പറഞ്ഞോ ഇല്ലേൽ ഇവര് ഒളിച്ചോടിപ്പോകുമെന്നാ പറയുന്നത്…”
പദ്മിനി ചിരിച്ചുകൊണ്ട് പറഞ്ഞു
എല്ലാവരും അന്തംവിട്ട് പരസ്പരം നോക്കി
വാ പൊളിച്ചുനിന്ന ദേവിക… പയ്യേ വിതുമ്പാൻ തുടങ്ങി
വിഷ്ണുവിന്റേയും കൃഷ്ണയുടെയും കണ്ണുകൾ നിറഞ്ഞു തുടങ്ങി, അൽപനേരം ആലോചിച്ചിട്ട് നാണുപിള്ള പതിയെ പറഞ്ഞു
“പദ്മിനികുഞ്ഞെ… ഞാനെന്താ പറയേണ്ടേ… മക്കളെ നല്ല കുടുംബങ്ങളിലേക്ക് കെട്ടിച്ചു വിടുക എന്നത് എല്ലാരുടേം ആഗ്രഹമാണ്… ഉണ്ണികുഞ്ഞിനേം എനിക്ക് നന്നായി അറിയാം എന്റെ മോളെ നന്നായി നോക്കുമെന്നും എനിക്കറിയാം… പക്ഷേ എന്റെ ചുറ്റുപാട് നിങ്ങൾക്കൊരു ക്ഷീണമാവില്ലേ…?”
“നാണുപിള്ളേ നിങ്ങളുടെ ചുറ്റുപാട് എനിക്കറിയാത്തതല്ലല്ലോ… എനിക്ക് വേറൊന്നുമറിയണ്ട ദേവുമോളെ എനിക്ക് തന്നേക്ക് ഞാൻ അവളെ നോക്കിക്കോളാം.”
പദ്മിനി പറഞ്ഞു
“ഈ കാര്യങ്ങളൊക്കെ ഇങ്ങനെ മുറ്റത്തുനിന്ന് പറയേണ്ടതാണോ അവരെ അകത്തേക്ക് വിളിക്കച്ഛാ”
ദീപ കണ്ണുതുടച്ചുകൊണ്ട് പറഞ്ഞു
“അയ്യോ… ഞാനതങ്ങു വിട്ടുപോയി വരൂ എല്ലാര്ക്കും അകത്തേക്കിരിക്കാം.”
നാണുപിള്ള എല്ലാരോടും പറഞ്ഞു
പദ്മിനി ദേവികയെ നോക്കി പുഞ്ചിരിച്ചു
ദേവിക കരഞ്ഞുകൊണ്ട് പദ്മിനിയുടെ കാലുകളിലേക്ക് വീണു, മുട്ടുകുത്തി കവിൾ പദങ്ങളിലേക്ക് അമർത്തി.
പദ്മിനി അവളെ പിടിച്ചുയർത്തി കെട്ടിപ്പിടിച്ചുകൊണ്ട് അവളുടെ മുടിയിൽ തഴുകിക്കൊണ്ട് ചോദിച്ചു
“മോളെ… അമ്മ ഒരുപാട് വിഷമിപ്പിച്ചല്ലേ… നിങ്ങൾ ഒളിച്ചുകളിച്ചപ്പോ എനിക്കും തോന്നി നിങ്ങളെയൊന്നു വട്ടുകളിപ്പിക്കാൻ”
“എന്നാലുമമ്മേ ഇതൊത്തിരി കൂടിപ്പോയി.”
കൃഷ്ണ പറഞ്ഞു
അപ്പോഴേക്കും നാണുപിള്ള ഉമ്മറത്തേക്ക് കസേരകൾ കൊണ്ടിട്ടു
“എല്ലാരും കയറിവാ”
നാണുപിള്ള ഉത്സാഹത്തോടെ എല്ലാരേം വിളിച്ചു
ദീപയും കൃഷ്ണയും ദേവികയെയും കൊണ്ട് അകത്തേക്ക് കയറിപ്പോയി
പദ്മിനി ഉമ്മറത്തു കസേരയിൽ വന്നിരുന്നു
വിഷ്ണു മടിച്ചു മടിച്ചു അരഭിത്തിയിൽ കയറിയിരുന്ന് മൊബൈലിൽ തോണ്ടി, അവന് പദ്മിനിയെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് തോന്നി
“പദ്മിനി കുഞ്ഞേ എനിക്കിപ്പോഴും ഒന്നും വിശ്വസിക്കാനാവുന്നില്ല, ബാലകൃഷ്ണൻ സാറിന്റെ മകൻ എന്റെ മോളെ കല്യാണം കഴിക്കുകയെന്നു പറഞ്ഞാൽ.”
നാണുപിള്ള സങ്കടത്തോടെ പറഞ്ഞു
“ഇവര്ത്തമ്മിൽ എന്തക്കയോ ഒളിച്ചുകളികൾ ഉണ്ടായിരുന്നുവെന്ന് എനിക്ക് മുൻപേ

💬 Comments

View all comments