0%

Chapter Title : ഹിസ്-സ്റ്റോറി 2 [Danmee]

Author : danmee Read All Parts 567

"എവിടെ പോയിരുന്നു...... എത്ര നേരം ആയി നോക്കിനിൽക്കുന്നു എന്ന് അറിയുമോ "

അല്പം പുറകിലായി വന്നിരുന്ന വേലുതമ്പിയെ അവൾ കണ്ടിരുന്നില്ല. അവളുടെ ചോദ്യം കെട്ട് വേലുതമ്പി മുന്നോട്ട് വന്ന് ചോദിച്ചു.

" അവർ ചെറിയ കുട്ടികൾ ഒന്നും അല്ലല്ലോ..... അവർ  എന്റെ കൂടെ ആയിരുന്നു "

" ചോരക്കണ്ണിക്ക് ഇത് ഇപ്പോഴും ഉള്ളതാ  നമ്മുടെ നേതാവ് ആണെന്ന് ആണ്‌ അവളുടെ വിചാരം. എപ്പോഴും നമ്മളെ ഭരിക്കാൻ വരും "

'മുള്ളൻ'(കുറ്റി മൂടി ഉള്ളത് കൊണ്ട് വീണ പേര് )കുതിര പുറത്ത് നിന്നും ഇറങ്ങിക്കൊണ്ട് പറഞ്ഞു.

വേലുതമ്പി അവനെയും അവളെയും മറിമറി നോക്കിയിട്ട് പറഞ്ഞു.
" നിങ്ങൾ എല്ലാം ഒറ്റകെട്ട് ആണെന്ന് ആണ് ഞാൻ വിചാരിച്ചിരുന്നത്. നിങ്ങൾക്കിടയിലും ഉണ്ടോ പ്രേശ്നങ്ങൾ. മ്മ്മ് ഞാൻ ഒരു കാര്യം  പറയാം  നിങ്ങൾ അത്‌ ഒന്ന് പരീക്ഷിച്ചു നോക്ക്. നിങ്ങൾ എല്ലാവരും രാജകുടുംബത്തിന്റെ അടിമകൾ ആണ്‌. രാജാവിനെ ജീവൻ കൊടുത്തും സംരക്ഷിക്കേണ്ടവർ.അപ്പോൾ നിങ്ങൾക്ക് ഒരു നേതാവിനെ കണ്ടുപിടിക്കേണ്ടത് അനിവാര്യം ആണ്‌. നിങ്ങളിൽ ഏറ്റവും ശക്തൻ ആര് എന്ന് കണ്ടുപിടിക്കണം. അതിനായി നിങ്ങൾ ഓരോരുത്തരും പരസ്പരം മല്പിടിത്തം നടത്തണം തോൽക്കുന്നവർ വിജയിച്ചവരുടെ  ദാസ്യൻ ആവണം അവർ വിജയിച്ചവർ എന്ത് പറഞ്ഞാലും അനുസരിക്കണം....... ആദ്യം  മുള്ളനും ചോരക്കണ്ണിയും തന്നെ ഏറ്റ് മുട്ട് നിങ്ങൾ ആണ്‌ ഈ കുട്ടത്തിൽ ഒത്ത എതിരാളികൾ. "

അതുകേട്ട് എല്ലവരും സന്തോഷിച്ചു.
അവർ താമസിക്കുന്നതിനു അടുത്ത് അവർ ആയുധപരിശീലനം നടത്താറുള്ള മൻതീട്ടയിൽ എല്ലാവരും ഒത്തു ചേർന്നു.

വേലുതമ്പി തീട്ടയിൽ കയറി നിന്ന് പറഞ്ഞു.
"ഇത് ഒരു മത്സര മാണ്. ഇത് കാരണം

💬 Comments

View all comments