Chapter Title : ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ 3 [End]
തോന്നി.
മുറുക്കിയടച്ച കണ്ണുകൾ തുറന്നത് ആരോ തട്ടി വിളിച്ചപ്പോളാണ്. മുൻപിൽ ശ്രേയ നിൽക്കുന്നു..
"ഇവിടിരുന്നു ഉറങ്ങിയോ..? "
അവൾ എന്നെ നോക്കി ചിരിച്ചു. എനിക്ക് ചിരിക്കാൻ തോന്നിയില്ല.. മനസ് നിറയെ ഞാൻ കണ്ട കാഴ്ചകളാണ്.
"ദീദിയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടല്ലോ.. എന്ത് പറ്റി..? "
ഇടത്തെ കവിളിൽ നിന്ന് ഒലിച്ചിറങ്ങിയ ഒരു തുള്ളി കണ്ണുനീർ അവൾ തുടച്ചെടുത്തു.
"മുകളിൽ എന്താ നടന്നതെന്ന് അറിയണ്ടേ..? "
"എനിക്ക് അറിയണ്ടാ.. "
എന്റെ ശബ്ദത്തിൽ അവളോടുള്ള വെറുപ്പായിരുന്നു.
കാരണം ഇല്ലാതെ ഞാനവളെ വെറുത്തു. ഞാൻ വിചാരിച്ചതിലും എത്രയോ അധികം ആണ് ഞാൻ വിശ്വേട്ടനെ സ്നേഹിക്കുന്നതെന്നു ഈ അരമണിക്കൂർ കൊണ്ട് ഞാൻ മനസിലാക്കി..
"എന്റെ സുന്ദരി പിണങ്ങിയോ..? "
എന്റെ മുഖം അവൾ കയ്യിലൊതുക്കി. എനിക്കവളുടെ മുഖത്തേക്ക് നോക്കാൻ തോന്നിയില്ല.. അവളുടെ മുഖം കുറച്ചു കൂടെ കുനിഞ്ഞു എന്റെ ചെവിയോട് അവൾ ചുണ്ടടുപ്പിച്ചു.
"ദീദിയുടെ വിശ്വേട്ടനെ ഞാൻ തൊട്ടിട്ടു പോലുമില്ല.. "
എന്റെ കണ്ണുകൾ അവളെ അവിശ്വസനീയതയോടെ നോക്കി. അവൾ എന്നെ നോക്കി പുഞ്ചിരിച്ചു.. നഷ്ടപ്പെട്ടൂന്നു കരുതിയ സന്തോഷങ്ങളെല്ലാം കൂടി നെഞ്ചിലേക്കിരച്ചു വന്നപ്പോൾ താങ്ങാവുന്നതിലും അപ്പുറമായി. അവളുടെ കവിളിൽ എത്ര ഉമ്മ വച്ചിട്ടും എനിക്ക് മതിയായില്ല.
"ദീദി എന്നെ വെറുത്തോ ..? "
അവളതു ചോദിച്ചപ്പോൾ ഹൃദയം വീണ്ടും നുറുങ്ങി.
അവളുടെ കയ്യിൽ കിടന്നു ഞാൻ പൊട്ടിക്കരഞ്ഞു.
💬 Comments
View all comments