Chapter Title : ഹോങ്കോങ് മസ്സാജ്
അല്ല, ശെരിക്കുള്ള മസ്സാജ്. ആ ബോർഡ് കണ്ടപ്പോ കരുതി ഏതായാലും സമയമുണ്ട്, ഒരു മസ്സാജിന് കയറാം, സമയവും പോവും, ശരീരത്തിന് ഒരു സുഖവും കിട്ടും. അങ്ങനെ ആ ബോർഡ് നോക്കി ഒരു ബിഎൽഡിങ്ങിന്റെ അകത്തേയ്ക്ക് കയറി. ബോർഡ് നോക്കിയപ്പോ അത് താഴേയ്ക്ക് പോവാൻ കാണിക്കുന്നു. ആ ബോർഡ് നോക്കി താഴേയ്ക്കുള്ള സ്റ്റെപ് ഇറങ്ങി ചെന്ന്. അവിടെ ഒരു ചേട്ടനും ഒരു ചേച്ചിയും ഒരു പയ്യനും കൗണ്ടറിന് സൈഡിലായി ഇരിക്കുന്നു. ഈച്ചയെ ആട്ടി കൊണ്ടിരുന്ന അവർ ഒരു ഇരയെ കണ്ടപ്പോ വെളുക്കനെ ഒന്ന് ചിരിച്ചു. അവരുടെ അടുത്ത് ചെന്നിട്ടു ഇംഗ്ലീഷിൽ ചോദിച്ചു (അവിടെ ഉള്ള ആളുകൾക്ക് ഇംഗ്ലീഷ് അറിയില്ല. ചൈനീസ് മാത്രമേ അറിയൂ..., ഹോങ്കോങ്ങിന്റെ സ്പന്ദനം അറിയണമെങ്കിൽ പോകാൻ ആഗ്രഹിക്കുന്നവർ പഞ്ചാബി ഹൌസ് ഒരു 4 വട്ടം ഇരുന്നു കണ്ടിട്ട് പോവുക. കാരണം അവിടെ ചെന്നാൽ ഫുൾ ജബ ജബ തന്നെ.)
ആ ഇരുന്ന ചേട്ടനും ചേച്ചിക്കും ഇംഗ്ലീഷ് അറിയില്ലാന്നു ആദ്യത്തെ ചോദ്യത്തിൽ തന്നെ മനസ്സിലായി. പഞ്ചാബി ഹൌസിലെ ദിലീപിനെ മനസ്സിൽ ധ്യാനിച്ച് ജബ ജബ ഇട്ടലക്കി. അവരുടെ പ്രോസ്‌പെക്റ്റിലെ ഒരു മണിക്കൂർ നേരത്തെ മസ്സാജ് കാണിച്ചു അതാണ് വേണ്ടിയത് എന്ന് അവരോടു പറഞ്ഞു. നടുവും പുറവും കഴുത്തും തിരുമ്മുന്ന ഒരു പാക്കേജ്. ഏതായാലും അവർക്ക് കാര്യം മനസ്സിലായി. അങ്ങനെ എന്നെ ഒരു ഇരുട്ട് മുറിയിലേക്ക് കൊണ്ട് പോയി. ഒരു ചെറിയ ക്യാബിൻ. ഒരാൾക്ക് കിടക്കാവുന്ന ഒരു മസ്സാജ്ബെഡ്. ഒരാൾക്ക് നടക്കാവുന്ന സ്ഥലം അതിനു ചുറ്റും. അത്രേ ഒള്ളു. ഏതായാലും എന്നോട് അവർ അകത്തേയ്ക്ക് കയറിക്കോളാൻ പറഞ്ഞു.
കയറിയ
💬 Comments
View all comments