Chapter Title : ഹൂറി ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]
അകത്തേക്ക് നോക്കിയപ്പോൾ ഡ്രൈവിങ്ങു സീറ്റിൽ ആൻഡ്രൂസ അച്ചായൻ ആണ് ഇരിക്കുന്നത്.
ആൻഡ്രൂസ അനീസിനെ നോക്കി കൈ പൊക്കി കാട്ടിയിട്ടു നോക്കി നിൽക്കാതെ ഗേറ്റ് തുറക്കാഡോ എന്ന് പറഞ്ഞു. അനീസ് ഗേറ്റ് തുറന്നതും ആൻഡ്രൂസ് അച്ചായൻ കാർ അനീസിന്റ് വീടിന്റെ മുറ്റത്തേക്ക് കയറ്റി.
അനീസ് ഗേറ്റ് പൂട്ടി തിരിച്ചു നടന്നപ്പോൾ ആണ് കാറിന്റെ ബാക്ക് ഡോർ തുറന്നു വർമ്മ സാർ അതിൽ നിന്നും പുറത്തേക്കു ഇറങ്ങുന്നത് കാണുന്നത്. അനീസ് വർമ്മ സാറേ കണ്ടു ആകെ സർപ്രൈസും അതിന്റെ കൂടെ ഒരു ടെൻഷനും പോലത്തെ അവസ്ഥയിലായി. വർമ സാർ എന്താ വീട്ടിലേക്കു വന്നത് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ഓർത്തപ്പോൾ ആണ് അനീസ് ചെറുതായി ടെൻഷൻ ആയതു .
അനീസ് നേരെ ചെന്നത് വർമ്മ സാറിന്റെ അടുത്തേക്ക് ആണ്. അനീസ് വർമ്മ സാറിനു ഷേക്ക് ഹാൻഡ് കൊടുതിട്ട് ചോദിച്ചു “ എന്താ വർമ്മ സാർ എന്തുപറ്റി ഈ വഴിക്കു ഇറങ്ങിയത് “
വർമ്മ “ ഒന്നുമില്ല അനീസെ വെറുതെ വന്നതാണ് എനിക്ക് ഇവിടെ അടുത്ത് വരെ വരേണ്ട ഒരു കാര്യം ഉണ്ടായിരുന്നു അപ്പോളാണ് ആൻഡ്രൂസ് പറഞ്ഞത് നിങ്ങൾ ഇവിടെ ആണ് താമസിക്കുന്നതെന്ന് അപ്പോൾ നിങ്ങളുടെ വീട്ടിൽ കൂടി കയറി അഫി മോളെ ഒന്ന് കണ്ടിട്ട് പോകാം എന്ന് കരുതി “.
അനീസിന് വർമ്മ സാർ അങ്ങനെ പറഞ്ഞത് കെട്ടപ്പോൾ ആശ്വാസമായി. കഴിഞ്ഞ ഷോയുടെ ദിവസം ആൻഡ്രൂസ് അനീസുമായി സംസാരിച്ചപ്പോൾ അനീസിന്റെ അടുത്ത നിന്നും വീടിന്റെ ഡീറ്റൈൽസും എല്ലാം ചോദിച്ചു മനസ്സിലാക്കിയിരുന്നു.
അനീസ് അവിരെ രണ്ടിനെയും വിളിച്ചു വീടിനു അകത്തേക്ക് ഇരുത്തി.
💬 Comments
View all comments