Chapter Title : ഹൃദയം നിറയെ നീ 💗[ᴊᴀᴄᴋ ꜱᴩᴀʀʀᴏᴡ]
ബെഡിലേക്ക് ഇരുന്നോണ്ട് ചോദിച്ചു...... എവടെ അത് കേട്ടതായിട്ട് പോലും അവൾ കാണിച്ചില്ല.........
നന്ദനേ നിന്നോട ഞാൻ ചോദിച്ചെ.......!!!!!
ഇത്തിരി ഒറക്കെ ഞാൻ ചോദിച്ചതും അവൾ ഞെട്ടിപ്പിടഞ്ഞ് ബെഡിൽ നിന്നും ഏറ്റു.... അത് കണ്ടതും ഞാനും ഒന്ന് ഭയക്കാണ്ടിരുന്നില്ല....... പ്രാന്തായോ ഭഗവാനെ........
ഇതും ആലോയ്ച്ച് അവള്ടെ മുഖത്തേക്ക് നോക്കിയ എന്റെ ചങ്കിൽ ഒരു കൊളുത്തിവലി പോലെ തോന്നി..... എന്നെ എന്നും കൊതിപ്പിച്ച ആ കരിംകൂവള മിഴികൾ രണ്ടും ചൊവന്ന് ചെറിപഴം പോലെ........എണ്ണ കറുപ്പിച്ച മുടിയാകെ അലംകോലമായി പാറി പറന്ന് കെടക്കുന്നു..... തത്ത ചുണ്ടുകൾ വിറക്കുന്നുണ്ട്....... കവിളുകൾ രക്തം വറ്റിയ കണക്കെ നിർജീവമായി........
പൊന്നാ......!!!!!
സങ്കടം കൊണ്ടോ അതോ അവളെ അങ്ങനെ കണ്ടത് കൊണ്ടോ എന്തോ എന്റുള്ളിൽ നിന്ന് ഞാൻ പോലും അറിയാതെ ആ വിളി വന്നു........ അത് അവൾക്ക് കേൾക്കാൻ പറ്റുമോന്ന് പോലും എനിക്ക് സംശയമായി........
എന്നാൽ അടുത്ത നീക്കം എന്നെ ശെരിക്കും ഞെട്ടിച്ചുക്കളഞ്ഞു....... എന്റെ വിളി കേട്ട അവൾ ഒറ്റ ചാട്ടത്തിന് എന്റെ നെഞ്ചിലേക് അലച്ചു തല്ലി വീണു....... എന്നിട്ടൊരൊറ്റ കരച്ചിലും......
ആഹ് വീഴല് പോലും ഞാൻ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം....... കാരണം അവളെ ഇങ്ങനെ ഞാൻ കാണുന്നത് വളരെ വിരളമായിട്ടാണ്........ മാവിൽ നിന്ന് ഇല വന്ന് വീഴും പോലെയാണ് എനിക്കന്നേരം തോന്നിയത്........ഏങ്ങലടിച്ച് കരയുന്ന അവളെ ഞാനെന്റെ നെഞ്ചിലേക്ക് കൂടുതൽ ശക്തിയോടെ പുണർന്നു........
കണ്ണിലെ വെള്ളോം മൂക്കിലെ വെള്ളോം എല്ലാം കൂടെ എന്റെ ബനിയൻ നനയിപ്പിക്കുന്നുണ്ട്...... എന്നാലും ഞാൻ അവളെ പിടിച്ച് മാറ്റിയില്ല.... കരഞ്ഞ് തീർക്കട്ടെ എന്ന് ഞാൻ വിജാരിച്ചു.........
""പെണ്ണേ സാരില്ലടി പോട്ടെ...... ഞാൻ അപ്പോത്തെ
💬 Comments
View all comments