0%

Chapter Title : ഹൃദയം തിരഞ്ഞ സ്വപ്നങ്ങൾ 2 [സ്പൾബർ]

Author : Spulber Read All Parts 5K

സുരേട്ടന്റെയാ.. പിന്നെ കുറേ തോട്ടമുണ്ട്.. കുറേ വണ്ടിയുണ്ട്… മൈസൂരിൽ ഒരു ഹോട്ടലുമുണ്ട്… എന്തേലും കേസിൽ പെട്ടാൽ ഞാനൊക്കെ മുങ്ങി ആ ഹോട്ടലിലാ താമസിക്കാറ്… “...

സേതു ആവേശത്തോടെയാണ് അത് പറഞ്ഞത്.. തന്റെ സുരേട്ടന്റെ സമ്പാദ്യം പറയാൻ അവനഭിമാനം തോന്നി…

“” ഈ സുരേട്ടൻ വീട്ടിൽ പോവാറുണ്ടോ..?.”..

സേതു ഒരു പാവത്താനും മണ്ടനുമാണെന്ന് ശോഭയറിഞ്ഞു..

“” നല്ല ചോദ്യം… സുരേട്ടൻ ഒരു ദിവസം വീട്ടിൽ ചെന്നില്ലെങ്കിൽ ചേച്ചി കലാപമുണ്ടാക്കും…”..

“” ഇയാൾക്ക് മക്കളുണ്ടോ…?”..

“” ഉം… രണ്ട് മക്കളുണ്ട്… മുത്തത് മോനാ… അവൻ വിദേശത്തെങ്ങാണ്ട് ബിസിനസ് പഠിക്കുകയാ… പിന്നെ മോള്..അവളിവിടുത്തെ മെഡിക്കൽ കോളേജിൽ ഡോക്ടറാവാൻ പഠിക്കുകയാ… ഈ കൊല്ലം കഴിഞ്ഞാ അവൾ ഡോക്ടറാ… “..

സേതു സന്തോഷത്തോടെയാണത് പറഞ്ഞത്..

എല്ലാം കേട്ട് ശോഭയൊന്ന് നിശ്വസിച്ചു..ആളുകളെ വിറപ്പിക്കുന്ന ഗുണ്ടയാണവൻ.. പക്ഷേ ബുദ്ധി എന്നൊരു സാധനം ഇവന്റെ തലയിലില്ല.. ഉണ്ടെങ്കിൽ തന്നെ ചീങ്കണ്ണി അതെടുത്ത് മാറ്റിയിരിക്കുന്നു..

“” നിന്റെയീ ഗ്യാംങിൽ എത്ര പേരുണ്ട്..?””..

ശോഭക്ക് കൂടുതലറിയണമെന്ന് തോന്നി..അവൾ ചോദിക്കുന്നതിന് കൃത്യമായി ഉത്തരം പറയാൻ സേതൂനും തോന്നി..

“” അഞ്ചെട്ട് പേരുണ്ട്… “..

“” ഈ ചീങ്കണ്ണി വെട്ടാനും കുത്താനുമൊക്കെ പോകോ… ?”..

“”ഏയ്,ഇല്ല… സുരേടൻ ക്വട്ടേഷനെടുത്ത് ഞങ്ങളെ പറഞ്ഞ് വിടും… സ്കച്ച് ചെയ്ത് പണിയുന്നത് ഞങ്ങളാ… “..

അത് പറയാൻ പേപ്പട്ടിക്ക് അഭിമാനം തോന്നി..

“”നീയെന്താ കല്യാണം കഴിക്കാത്തത്..?””..

“” അത്… ഇപ്പോ കഴിക്കണ്ടാന്ന് സുരേട്ടൻ പറഞ്ഞു…”..

“”നീ മണ്ടനാണോ പേപ്പട്ടീ… ?..അതോ മണ്ടനായി അഭിനയിക്കുകയാണോ… ?..

ബുദ്ധി എന്നൊരു സാധനം നിനക്കില്ലേ..?””..

ശോഭയുടെ ചോദ്യം പേപ്പട്ടിക്ക് മനസിലായില്ല..

“”നിനക്ക് വീട്ടിൽ

💬 Comments

View all comments