Chapter Title : ഹൃദയം തിരഞ്ഞ സ്വപ്നങ്ങൾ 5 [സ്പൾബർ]
ഇവളെ ഞാൻ നിങ്ങൾക്ക് കൂട്ടിത്തരില്ല… നിങ്ങള് എന്താന്ന് വെച്ചാ ചെയ്തോ…””..
ഉറച്ച ശബ്ദത്തിലാണ് സേതു പറഞ്ഞത്.. സന്തോഷവും സങ്കടവും കൊണ്ട് പിടക്കുന്ന ഹൃദയത്തോടെയാണ് ശോഭ, സേതൂനെ നോക്കിയത്.. തനിക്കവൻ അവന്റെ ജീവനെക്കാൾ വില കൽപിച്ചിട്ടുണ്ടെന്നത് അവൾക്ക് താങ്ങാനായില്ല..
“” കേട്ടല്ലോ… സേതു പറഞ്ഞത് കേട്ടല്ലോ… അവനെന്നെ ജീവനാ… എനിക്കവനും… ചെലപ്പോ ഞങ്ങള് ഒരുമിച്ച് ജീവിച്ചെന്നും വരും… നീ എന്താ ചെയ്യാൻ പറ്റുന്നേന്ന് വെച്ചാ ചെയ്യ്… കൊല്ലുകയാണെങ്കിൽ സേതൂനെ മാത്രമായിട്ട് കൊല്ലരുത്… എന്നെയും നീ കൊല്ലേണ്ടിവരും… അല്ലെങ്കിൽ നിനക്ക് ജീവിക്കാൻ സമാധാനമുണ്ടാവില്ല… നിന്റെ കുടുംബം തകർക്കാൻ ഞാൻ വിചാരിച്ചാലും നടക്കും…
ഡോക്ടറാവാൻ പഠിക്കുന്ന നിന്റെ മോളുണ്ടല്ലോ… ആ സുന്ദരിക്കോത… അവളെ നീയങ്ങ് മറക്കേണ്ടിവരും… പണമെറിഞ്ഞാൽ നിന്നെക്കാൾ വലിയ ക്വട്ടേഷൻ സംഘത്തിനെ എനിക്ക് കിട്ടും..അത് കൊണ്ട് നീ ഇപ്പോ ചെല്ല്.. ഇവനിപ്പോ നല്ല റസ്റ്റ് വേണം… “..
ചീങ്കണ്ണി സുര ശരിക്കും ഞെട്ടിയിരുന്നു.. യഥാർത്തിൽ പേടി കൊണ്ട് അവനെയാരും എതിർക്കാറില്ല.. എന്നാൽ ശരിക്കൊന്ന് പേടിപ്പിച്ചാൽ അവനും പേടിക്കും.. ശോഭ നിവർന്ന് നിന്ന് നാല് വർത്താനം പറഞ്ഞപ്പോ അവനൊന്ന് പതറി..തന്റെ മോളെപ്പറ്റി പറഞ്ഞത് അവനെ ഭയപ്പെടുത്തിയിരുന്നു…
“” സേതൂ…. രണ്ടാളും കൂടി ചീങ്കണ്ണിയെയാ നോവിച്ച് വിട്ടത്… അത് നീ കുറിച്ച് വെച്ചോ…രണ്ടും കൂടി സമാധാനത്തോടെ ജീവിക്കാമെന്ന് കരുതണ്ട… ഇവളെ ഊക്കണമെന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ടേൽ അത് ചീങ്കണ്ണി നടത്തിയിരിക്കും… അതിന് നീ വേണമെന്നില്ല… ചീങ്കണ്ണിക്ക് ഉശിരുള്ള വളർത്ത് നായ്ക്കൾ വേറെയുമുണ്ട്… കാണിച്ച് തരാം ഞാൻ… “...
ചീങ്കണ്ണി അത്രയും പറഞ്ഞ് കൊടുങ്കാറ്റ് പോലെ വാതിൽ കടന്ന് പുറത്തേക്ക് പോയി.. ശോഭ ഓടി വന്ന്
💬 Comments
View all comments