ഹൃദയതാളങ്ങൾ [ഋഷി]
📝 Ongoing
👁 712345 views ❤ 706 likes 💬 106 comments
ഹൃദയതാളങ്ങൾ Hridayathalangal | Author : Rishi
രാമു! എന്താടാ ഇവിടെയൊറ്റയ്ക്ക്? ഡ്രിങ്ക് കഴിഞ്ഞോ? സ്നാക്സ് എന്തെങ്കിലും? ബാൽക്കണിയുടെ കൈവരിയിൽ ചാരി വെളിയിലേക്കു നോക്കി നിന്ന രാമുവിന്റെ അടുത്തേക്ക് വന്ന ചാരുലത അവന്റെ തോളിൽ തൊട്ടു.
അവളുടെ ചോദ്യവർഷമേറ്റ് രാമു ചിരിച്ചു. നിനക്ക് ഏതു ചോദ്യത്തിനാണുത്തരം വേണ്ടത്?
ഓഹ്! ഒന്നു പകച്ച ചാരു അവന്റെ കയ്യിൽപ്പിടിച്ച് അകത്തേക്ക് വലിച്ചു. വന്നേടാ! എല്ലാരുമവിടെയൊണ്ട്.
ശരി... ആ നിർബ്ബന്ധത്തിനു വഴങ്ങാൻ അവനു സമ്മതമായിരുന്നു. അവളുടെ മൃദുവായ കയ്യവന്റെ കൈത്തണ്ടയിലമർന്നപ്പോഴേ രാമു അലിഞ്ഞിരുന്നു. മനസ്സിൻെ ഉള്ളിലേക്ക് നോക്കിയാലവനറിയാം, എന്താണ് തന്നെ പിടിച്ചുലയ്ക്കുന്നതെന്ന്.
കൂടുതൽ ചിന്തിക്കാൻ കഴിയുന്നതിനു മുന്നേ ചാരു രാമുവിനേയും കൊണ്ട് രഞ്ജനയുടെ മുന്നിലെത്തി. ദാ... ഭർത്താവിനെ ഭദ്രമായങ്ങേൽപ്പിച്ചേ! രഞ്ജു അവനെയൊന്നു നോക്കി. അതിന്റെ അർത്ഥമെന്താണെന്ന് രാമുവിനൊരു പിടിയും കിട്ടിയില്ല.
രാമൂ! ഇതാണ് മിസ്റ്റർ .... രഞ്ജു അവനെ ഒരു കോട്ടിട്ട മനുഷ്യനെ പരിചയപ്പെടുത്തി. അവനപ്പോഴേക്കും തലച്ചോറിനവധി കൊടുത്തിരുന്നു. എങ്ങിനെയോ പാർട്ടിയിലൂടെ അവൻ സ്വപ്നാടനം നടത്തി. ചാരുവിന്റെ ചുറ്റുവട്ടത്തിൽ നിന്നുമകന്നപ്പോൾ അവനൊരു വാടിയ വള്ളിയായി. യാന്ത്രികമായി രഞ്ജനയുടെ നിർദ്ദേശങ്ങമനുസരിച്ച് ചലിക്കുന്ന ഒരു പാവ.
പാർട്ടി കഴിയുന്നതിന് ഒരു മണിക്കൂർ മുമ്പാണ് രാമുവിന് ഒരുൽക്കടമായ ഒരു കുഞ്ഞനുഭവ
💬 Comments
View all comments