0%

Chapter Title : ഹൃദയത്തിന്റെ ഭാഷ 1

Author : kkstories Read All Parts 124

തോന്നിയത് അപ്പോഴാണ്. "പക്ഷേ, ജോലി പോയതിൽ എനിക്ക് ഒന്നുമില്ല. അല്ലെങ്കിലും മാനസികമായ ഒരടുപ്പം ആ ജോലിയോട് എനിക്കില്ലായിരു ന്നു. പോനാൽ പോകട്ടും പോടാ" "ഇപ്പഴത്തെ കുട്ടികൾ പ്രാക്ടിക്കലാണ്" അയാൾ ചിരിച്ചു കൊണ്ട് പിറുപിറുത്തു. ഞാൻ വേഗം ഗ്ളാസ് കാലിയാക്കി. "ഞാനെന്ന പോട്ടെ. സമയം പത്തായി" വാച്ചിൽ നോക്കിക്കൊണ്ട് ഞാൻ എഴുന്നേറ്റു. "യാ, ഓക്കേ. സൂക്ഷിച്ചു ഡ്രൈവ് ചെയ്യണം. നല്ല മഴയുണ്ട്. ഞാൻ ആക്കണോ വീട്ടിൽ?" "നോ, അയാം ഫൈൻ" "താൻ ഫിറ്റല്ലല്ലോ, അല്ലെ?" "ഹേയ് അല്ല" ഞാൻ ചിരിച്ചു. "അപ്പൊ ശരി. ടേക്ക് ഇറ്റ് ഈസി മാൻ" ഞാൻ മുറ്റത്തേക്കിറങ്ങി. "താങ്ക്സ് ഫോർ ദ് ഡ്രിങ്ക്" "മൈ പ്ലഷർ" വാതിലടഞ്ഞു. പോര്ച്ചില് മഴ കൊണ്ട് വിറങ്ങലിച്ച് എന്റെ കാർ. ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങി. ശക്തമായ മഴയാണ്. വൈപ്പർ നിർത്താതെ ജോലി ചെയ്തു കൊണ്ടിരിക്കുന്നു. റോഡിൽ വീണ് മഴത്തുള്ളികൾ ചിതറുന്നത് കാണാം. തെരുവുവിളക്കുകളുടെ മഞ്ഞ വെളിച്ചത്തിനു മേൽ മഴ ഒരാവരണം തീർത്തു. ഞാൻ കാറിലെ മ്യൂസിക് സിസ്റ്റം ഓൺ ചെയ്തു. "ഖോയാ ഖോയാ ചന്ദ്..." മുഹമ്മദ് റാഫി പാടിത്തുടങ്ങി. മഴ തീർത്ത ഒരു തുരങ്കത്തിലൂടെ കാർ പാഞ്ഞു. പെട്ടെന്ന് കാറിനു മുന്നിൽ എവിടുന്നോ പൊട്ടി വീണതു പോലെ ഒരു രൂപം! ഒരു പെണ്കുട്ടിയല്ലേ അത്? ഞാൻ ബ്രെക്ക് പെഡലിൽ കാലമർത്തി. ഒരു ഞരക്കത്തോടെ കാർ റോഡിൽ തെന്നി കൈവരിയോട് ചേർന്നു നിന്നു (തുടരും)

💬 Comments

View all comments