Chapter Title : ഹൃദ്യം 1 [മണവാളൻ]
പോകാതെ ഒരു വർഷത്തെ കാര്യം , നീ പോ പിന്നെ കാണണം എന്ന് തോന്നുമ്പോൾ നീ എങ്ങനെ എങ്കിലും ഒരു മെസ്സേജ് അയച്ചാൽ മതി , പിറ്റേന്ന് ഞാൻ അവിടെ കാണും"
ഇത്തിരി വിഷമിച്ച് ആണെങ്കിലും അത് പുറത്ത് കാട്ടാതെ ഞാൻ പറഞ്ഞു.
ഞങ്ങൾ കുറച്ച് നേരം ഒന്നും മിണ്ടിയില്ല
അവള് കട്ടിലിൽ നിന്നും എഴുന്നേറ്റു "ശരിയെട ഞാൻ പോവാ " അവള് നടക്കാൻ തിരിയുകയും ഞാൻ കയ്യിൽ കേറി പിടിച്ച് വലിച്ച് എന്നിലേക്ക് അടുപ്പിച്ച് ഞാൻ കെട്ടിപ്പിടിച്ചു.
എൻ്റെ അധരങ്ങൾ പതിയെ അവളി ലേക്ക് അമർന്നു. എത്ര നേരം അത് തുടർന്നു എന്ന് അറിയില്ല , റൂമിൻ്റെ അടുത്ത് ആരോ വരുന്ന ശബ്ദം കേട്ട് ഞങൾ അടർന്നു മാറി
" രണ്ടിൻ്റെയും യാത്ര പറച്ചിൽ ഇതുവരെ കഴിഞ്ഞില്ലേ മനുഷ്യൻ കാവൽ നിന്ന് മടുത്ത്" അച്ചു ആയിരുന്നു
ഞങ്ങളുടെ കാവൽ മാലാഖ അവളാണ്. അതും ആഴ്ച കൂലിയിൽ , 2 ഡയറി മിൽക്ക്
പിന്നെ അധികം നേരം നിൽക്കാതെ അവള് വീട്ടിലേക്ക് പോയി.
അന്ന് മുഴുവൻ അവള് പോകുന്നതിൻ്റെ വിഷമത്തിൽ മുറിയിൽ തന്നെ കഴിച്ചു കൂട്ടി. അത്താഴം കഴിക്കാൻ അച്ചു വന്നു വിളിച്ചെങ്കിലും ഞാൻ പോയില്ല അങ്ങനെ എപ്പോഴോ ഉറങ്ങി പോയി . . "അപ്പൂട്ട.. അപ്പുട്ടാ എഴുന്നേക്ക് 8 മണി ആയി കോളജിൽ പോകണ്ടേ" രാവിലെ മാതാ ശ്രീയുടെ വിളി കേട്ടാണ് ഉണരുന്നത്
"ആഹ അമ്മേ വരുവാ..." എന്ന് പറഞ്ഞു ഞാൻ വെറുതെ ക്ലോക്കിൽ നോക്കി .
"അടിപൊളി 7 മണി ആയത്തെ ഒള്ളു ,
💬 Comments
View all comments