Chapter Title : Hunt The beginning [ Miller ]
പറഞ്ഞ വാക് ഞാൻ പാലിച്ചു.."
"എന്ത്.."
"ചേച്ചി ഇപ്പോൾ ഓകെ ആണ്...ചേച്ചിക്ക് കാവൽ ആയി അച്ഛനും ചേട്ടനും ഉണ്ട്..ഇനി ഞാൻ ഇറങ്ങാൻ പോകുകയാണ്..എന്റെ വേട്ടയ്ക്ക്.."
അവൾ ഒന്നും പറഞ്ഞില്ല.. അവൾക്ക് അറിയാമായിരുന്നു പീറ്ററിനെ പിടിച്ചു വയ്ക്കാൻ കഴിയില്ല എന്ന്…
"നീ ഇറങ്ങു..സൂക്ഷിക്കണം..ഞാൻ ഉണ്ട് കൂടെ.."
"ലൗ യൂ ഡിയർ.."
അതും പറഞ്ഞു അവൻ ഫോൺ വച്ചു...
.പീറ്റർ രാത്രി ആയതും എല്ലാരും ഉറങ്ങി എന്നു ഉറപ്പു വരുത്തി ആ ഔട്ട് ഹൗസിലേക്ക് കയറി..
അവിടെ അകത്തു കയറിയപ്പോൾ കണ്ടത് താഴെ പേടിച്ചു ഇരിക്കുന്ന അവനെയാണ്…
പീറ്റർ അവന്റെ അടുത്തിരുന്നു..
"നിന്റെ റോൾ എനിക്ക് മനസ്സിലായി..നിന്നെ വിട്ടവരുടെയും… അതുകൊണ്ടു ഇനി നിന്റെ ആവശ്യം എനിക്ക് ഇല്ല.."
അതും പറഞ്ഞു അവൻ ഒരു വലിയ കത്തി എടുത്തു….
"എന്റെ ചേച്ചിയെ കൊല്ലാൻ നോക്കിയത്തിന് എന്റെ നിയമ പുസ്തകത്തിൽ ഒരു നിയമം മാത്രമേ ഉള്ളു..മരണം…"
അതും പറഞ്ഞു അവൻ ആ കത്തി അവന്റെ കഴുത്തിൽ കുത്തി ഇറക്കി..
അവന്റെ കരച്ചിൽ വായയിൽ തിരുകിയ തുണിയിൽ ഇല്ലാതായി..അവന്റെ ചലനം ഇല്ലാതാകുന്നത് വരെ അവന്റെ കഴുത്തിൽ ആഞ്ഞു ആഞ്ഞു കുത്തുകൊണ്ടിരുന്നു..നിലത്തു അവൻ ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരുന്നു..ആ ചോര മുഴുവൻ ആ ഷീറ്റിൽ പരന്നു…
അവന്റെ ചലനം ഇല്ലാതായി എന്നു മനസ്സിലാക്കിയ പീറ്റർ അവന്റെ ബോഡി വലിയ ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ കയറ്റി..ശേഷം അവൻ ആരും കാണാതെ അവന്റെ കാറിൽ കയറ്റി…
ശേഷം അവൻ കയ്യും കഴുകി വീട്ടിലേക്ക് കയറി..പീറ്റർ…അവന്റെ വേട്ട തുടങ്ങിയിരുന്നു…
തുടരും…
ഒരു റസ്റ്റാർട് ആണിത് ..ചെറിയ മാറ്റങ്ങൾ ആണ് വരുത്തിയിട്ടുള്ളത്…പിന്നെ വേട്ട ഭാഗം 3 വരെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്…
എന്നാല് ഭാഗം 4 ഞാൻ ഇതിൽ നിന്നും ഒഴിവാക്കുകയാണ്…
അടുത്ത ഭാഗം ഇത്ര വലുത് ആയിരിക്കില്ല…പിന്നെ ഇതിൽ വരുന്ന അഭിപ്രായം പോലെ ഇരികും ഇതിൻ്റെ തുടർച്ച ….2 ആഴ്ചകുള്ളിൽ അടുത്ത ഭാഗം തരാൻ ശ്രമിക്കാം..
എന്ന് Zodiac
____________________________________
💬 Comments
View all comments