Chapter Title : ഇടവപാതിയിലെ ആദ്യാനുരാഗം 1 [കാവൽക്കാരൻ]
സ്വന്തമായി എഴുന്നേൽക്കാൻ കഴിയില്ലെന്ന് തീർത്തും ബോധ്യമായതോടെ, അവളുടെ ഈഗോ അല്പമൊന്ന് താഴ്ന്നു. മനസ്സില്ലാമനസ്സോടെ, അനിഷ്ടം മുഴുവൻ മുഖത്ത് കാണിച്ച് അവൾ ആനന്ദിന്റെ കയ്യിൽ പിടിച്ചു.
അവൻ ഒറ്റവലിക്ക് അവൻ അവളെ വരമ്പിലേക്ക് കയറ്റി നിർത്തി. വസ്ത്രം മുഴുവൻ ചെളിയിൽ കുളിച്ച് നിൽക്കുകയായിരുന്നു തനു. ദേഹത്ത് പറ്റിപ്പിടിച്ച ആ ചെളിയുടെ രൂക്ഷഗന്ധം മൂക്കിലടിച്ചതും അവൾക്ക് വല്ലാത്തൊരു അറപ്പ് തോന്നി.
അവൾ ദേഷ്യത്തോടെ മുഖമുയർത്തി നോക്കിയപ്പോൾ കണ്ടത്, ചുണ്ടുകൾ കടിച്ചുപിടിച്ച് ചിരി അടക്കാൻ പാടുപെടുന്ന ആനന്ദിനെയാണ്!
തന്നെ നോക്കിയുള്ള അവന്റെ ആ ചിരി കണ്ടതും തനുവിന്റെ സമനില തെറ്റി. പിന്നെ ഒന്നും ആലോചിച്ചില്ല, സർവ്വ ശക്തിയുമെടുത്ത് അവൾ ആനന്ദിന്റെ നെഞ്ചിൽ ആഞ്ഞൊന്നു തള്ളി. തീരെ പ്രതീക്ഷിക്കാതിരുന്ന ആ തള്ളലിൽ, അവനും ബാലൻസ് തെറ്റി നേരെ പോയി വീണത് അവൾ കിടന്നിരുന്ന അതേ ചെളിക്കുണ്ടിലേക്കാണ്!
കൈകാലുകൾ വിടർത്തി ചെളിയിൽ വീണുകിടക്കുന്ന ആനന്ദിനെ കണ്ട്, ഇതുവരെ അനുഭവിച്ച അപമാനമെല്ലാം മറന്ന് തനു ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു. വരമ്പിൽ അവളുടെ ആ ചിരി മുഴങ്ങിക്കേട്ടു.
ചെളിവെള്ളത്തിൽ നിന്നും മുഖം തുടച്ചുക്കൊണ്ട് എഴുന്നേറ്റ ആനന്ദിന്റെ കണ്ണുകളിൽ അപ്പോൾ വല്ലാത്തൊരു ദേഷ്യമുണ്ടായിരുന്നു. തന്നെ നോക്കി പൊട്ടിച്ചിരിക്കുന്ന അവളെ നോക്കിയപ്പോൾ അവന്റെ മനസ്സിൽ ആ നിമിഷം ഒരൊറ്റ പേര് മാത്രമേ അവൾക്കായി ഉയർന്നുവന്നുള്ളൂ... "പൂറി...!"
💬 Comments
View all comments