0%

Chapter Title : ഇക്കാന്റെ പാത്തൂസ് 1 ★ അൻസിയ ★

Author : അൻസിയ Read All Parts 65744

അങ്ങോട്ട് ചെന്നു...

"എവിടെ...???

"അകത്തുണ്ട് ..."

അവനും നവാസിന്റെ കൂടെ അകത്തേക്ക് കയറി... തകർന്നു പോകുന്ന കാഴ്ചയാണ് നവാസ് അവിടെ കണ്ടത് .. കയ്യും മുഖവുമെല്ലാം ഉരഞ്ഞ് മുറിയായിട്ടുണ്ട്... ഇക്കായെ കണ്ടതും വേദനയിലും അവൾ ചിരിക്കാൻ ശ്രമിച്ചു...

"എന്താ ഉണ്ടായേ മോളെ....??

"ആരാ ...??

പാത്തു മറുപടി പറയാൻ ഒരുങ്ങിയതും അങ്ങോട്ട് വന്ന ഡോക്ടർ ചോദിച്ചു...

"പെങ്ങളാണ് ??

"വരു..."

നവാസിനെ അടുത്തേക്ക് വിളിച്ചു ഡോക്ടർ പറഞ്ഞു...

"കാലിനൊരു പൊട്ടലുണ്ട്...മിക്കവാറും ഒരു സർജറി വേണ്ടി വരും... മുട്ടിന് താഴെയാണ് ആണ് പറ്റിയത്... "

നവാസ് അത് കേട്ട് വിറങ്ങലിച്ചു നിന്നു...

"വേറെ പേടിക്കാനൊന്നുമില്ല... ധൈര്യമായിരിക്കു ....."

"ഇക്കാ എന്ന ഞങ്ങൾ പോകട്ടെ....??

കൂടെ വന്ന പയ്യൻ ചോദിച്ചത് കേട്ട് നവാസ് അവന്റെ നേരെ തിരിഞ്ഞു...

"അഹ്... നിങ്ങളുടെ വണ്ടിയിൽ ആണോ തട്ടിയത്...??

"അല്ല നായ കുറുകെ ചാടിയതാ... കണ്ട പാടെ ഇങ്ങോട്ട് കൊണ്ടുവന്നു.."

നവാസ് അവരോട് നന്ദി പറഞ്ഞു കൊണ്ട് യാത്രയാക്കി...

"ഇക്കാക്കാ...??

പാത്തുന്റെ ദയനീയ വിളി കേട്ടവൻ അവളുടെ അടുത്തിരുന്നു... കവിളിൽ മെല്ലെ തലോടി കൊണ്ട് നവാസ് പറഞ്ഞു...

"സാരല്ല... ഭാഗ്യം കൊണ്ട് രക്ഷപെട്ടു..."

"ഉമ്മ...??

"പറഞ്ഞിട്ടില്ല അതാ പേടി..."

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി...

"ഹേയ്... ഞാനില്ലേ കട്ടക്ക് കൂടെ ... ഒന്ന് രണ്ട് മാസം കൊണ്ട് ഇത് മാറും..."

അത് അവൾക്ക് ഉറപ്പുള്ള കാര്യമായിരുന്നു... ഞാൻ എന്ത് പറഞ്ഞാലും അത് നടത്തിയിട്ടെ ബാക്കി കാര്യമുള്ളു ... പിന്നെ അങ്ങോട്ട് കാര്യങ്ങൾ വേഗത്തിൽ ആയിരുന്നു പെട്ടെന്ന് തന്നെ സർജറി കഴിഞ്ഞു റൂമിലേക്ക് മാറ്റി... ഹോസ്പിറ്റലിൽ വെച്ചും നവാസിനെയും പാത്തുനേയും ഉമ്മ നല്ല പോലെ ചീത്ത വിളിച്ചു...
എല്ലാം കേട്ട് കരഞ്ഞത് അല്ലാതെ പാത്തു ഒന്നും മിണ്ടിയില്ല... ഹോസ്പിറ്റലിൽ വെച്ച് എല്ലാവരും കേൾക്കെ ഉമ്മാടെ തെറി കേട്ടപ്പോ അവനും വല്ലാതായി...

"ആരു നോക്കും ഇവളെ...??

അതുകൂടി കേട്ടപ്പോ നവാസ് ഉമ്മാട് പറഞ്ഞു...

"ഉമ്മ ഞാൻ നോക്കിക്കോളാം ഒന്ന് മിണ്ടാതിരിക്കോ.. "

"എനിക്ക് ഗുളിക തിന്നാനുള്ള സമയമായി..."

"ഞാൻ വണ്ടി വിളിക്കാം ഉമ്മ പൊയ്ക്കോ..."

പാത്തു ഇക്കാനെ ദയനീമായി നോക്കി കിടന്നു... ഉമ്മയെ വീട്ടിൽ പറഞ്ഞു വിട്ട് നവാസ് പാത്തുന്റെ അരികിൽ വന്നിരുന്നു...

"എങ്ങനെ ഉണ്ട്.. വേദന കുറവുണ്ടോ...??

"കുത്തി പൊളിക്കുന്ന പോലെ ഇക്കാക്കാ..."

"ഫുഡ് കഴിച്ച ഗുളിക ഉണ്ട് മാറും..."

"എന്നെക്കൊണ്ട് ഇക്കാക്ക് ബുദ്ധിമുട്ട് ആയല്ലേ...??

"ഒന്ന് പോടി... കടയിലെ

💬 Comments

View all comments