Chapter Title : ഇക്കയുടെ ഭാര്യ 11 [മാജിക് മാലു]
തീരുമാനിക്ക്.
എല്ലാവരും അൽപ നേരം ആലോചിച്ചു, പിന്നെ മലൈക തോക്ക് താഴ്ത്തി, പിന്നെ ആൽബർട്ട് പിന്നെ ഷഹനാസ്, പിന്നെ മലൈകയുടെ ടീം അതുകഴിഞ്ഞു ഞാൻ ബീഗത്തിനോട് വേഗം കാറിൽ കയറാൻ പറഞ്ഞു ഞാനും ഷഹനാസും അവരെ തോക്ക് ഉപയോഗിച്ച് കവർ ചെയ്തു കാറിലേക്ക് പോവുന്നു. സാഹിബും മലൈകയും ആൽബെർട്ടും എല്ലാം നോക്കി നിന്നു. പെട്ടന്ന് എല്ലാം തകിടം മറിച്ചു കൊണ്ട് ജാൻവി ഓടി ഫ്രെമിലേക്ക് വന്നു, അത് കണ്ടു ഞാനും ഷഹനാസും ഒരു നിമിഷം പതറി. ഈ ടൈം കൃത്യമായി മുതലെടുത്തു ആൽബർട്ട് ഷൂട്ട് ചെയ്തു പിന്നെ അവന്റെ ടീമും. ജാൻവിയെ കണ്ട മലൈക തടയാൻ ശ്രമിച്ചെങ്കിലും ഷൂട്ട് ഔട്ട് തുടങ്ങി കഴിഞ്ഞിരുന്നു. ആൽബർട്ട് ന്റെ ആദ്യ ബുള്ളറ്റ് ജാൻവിടെ കഴുത്തിൽ തന്നെ കൊണ്ടു രണ്ടാമത്തെ ബുള്ളറ്റ് അവളുടെ നെഞ്ചിലും. ഞാൻ ഞെട്ടി, ജാൻവിക്ക് വെടിയേറ്റത് കണ്ടു ഞാൻ ഒരു നിമിഷം തകർന്നു. ഞാൻ ജാൻവിയെ വലിച്ചു കാറിന്റെ പിന്നിൽ ഒളിച്ചു, ഷഹനാസ് ബീഗത്തിനെ കവർ ചെയ്തു ഷൂട്ട് ചെയ്തു, ഷഹനാസിന്റെ തോക്കിലെ ബുള്ളറ്റ് നേരെ ചെന്ന് കൊണ്ടത് സാഹിബിന്റെ നെഞ്ചിൽ (ഗൺ ഷോട്ട്സ് BGM ) സാഹിബ് തെറിച്ചു വീണു.
ഞാൻ ജാൻവിയെ എന്റെ മടിയിൽ കിടത്തി, അവൾക്ക് ശ്വാസം എടുക്കാൻ പറ്റാതെ ആയി, അവളുടെ ശരീരത്തിൽ നിന്നും ബ്ലഡ് ഒഴുകി “ഞാൻ പറഞ്ഞത് അല്ലേ ഷിഫാസ് ഇതൊന്നും വേണ്ടന്ന്” ഞാൻ അവളെ ചേർത്തു പിടിച്ചു കരഞ്ഞു, അവൾ ശ്വാസം പണിപ്പെട്ട് എടുത്തു എന്നിട്ട് വിക്കി വിക്കി പറഞ്ഞു “ഐ ലവ് യു” പിന്നെ അവളുടെ
💬 Comments
View all comments