Chapter Title : ഇളക്കങ്ങൾ [ANA]
ഒന്നും മിണ്ടിയില്ല. ഞാൻ വീണ്ടും വീണ്ടും ചോദിച്ചപ്പോൾ
ഏയ് ഒന്നുമില്ല എല്ലാം നിനക്ക് വെറുതെ തോന്നുന്നതാണ്
പിന്നെന്താ എന്നോട് മിണ്ടാത്തത്? എന്തിനാ കട്ടിലിൻ്റെ അറ്റത്ത് പോയി കിടക്കുന്നത്? എന്തിനാ കാലത്ത് ഷേവ് ചെയ്യാതെ ഓഫീസിൽ പോയത്?
ഒന്നുമില്ല. ഓഫീസിൽ ചെറിയൊരു പ്രശ്നമുണ്ട് അതിന്നലെ കാലത്ത് പള്ളിയിൽ വെച്ച് ഓഫീസിലെ ഒരു സ്റ്റാഫ് പറഞ്ഞാണ് അറിഞ്ഞത്. അവൻ നുണ പറഞ്ഞു.
പിന്നെന്തിനാണ് കാലത്ത് ആ കോശിച്ചായൻ നിൽക്കുമ്പോൾ എന്നെ ഗൗരവത്തിൽ നോക്കിയത്?
അവനെ കണ്ടപ്പോൾ നീ അറിയാതെ ആണെങ്കിലും നിൻ്റെ മുഖത്തു വന്ന ശൃങ്കാരം നിറഞ്ഞ നോട്ടം കണ്ടപ്പോൾ എനിക്ക് പെട്ടന്ന് ദേഷ്യം വന്നു പോയി. മാത്രമല്ല എന്നോട് സംസാരിക്കുന്നതിനു് പകരം എൻ്റെ മുഖത്തു പോലും നോക്കാതെ നിന്നോടെന്തിനാണ് അവൻ ലീവെടുക്കുന്ന കാര്യമൊക്കെ പറയുന്നത് ? അവൻ ലീവിലാണെന്ന് നിന്നെ അറിയിക്കാൻ പറയുന്ന പോലെയാണ് എനിക്ക് തോന്നിയത്.
ഞാനിതു കേട്ട് ഞെട്ടിത്തരിച്ചു പോയി. എൻ്റെ മുഖത്ത് അങ്ങിനെയൊരു ശൃങ്കാര ഭാവമുണ്ടായിരുന്നോ? എന്നാലും ധൈര്യം കൈവിടാതെ ഞാൻ ചോദിച്ചു.
അയാൾ ലീവിലാണെന്ന് എന്നെ എന്തിനാ അറിയിക്കുന്നെ?
എനിക്കെങ്ങിനെ അറിയാം നിനക്കല്ലെ അറിയു
എന്താ അച്ചായാ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്? അച്ചായനെന്നെ വിശ്വാസമില്ലെ ?
ആർക്കും ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്. അത് സ്വന്തം ഭാര്യയായാലും ഭർത്താവായാലും. എപ്പോളാണ് ചതിക്കുന്നതെന്ന് അറിയാൻ പറ്റില്ല.
ഒരമ്പു പോലെ ആ വാചകം അവളുടെ ഹൃദയത്തിൽ ആഞ്ഞു തറച്ചു. അവൾ പതുക്കെ വിങ്ങിക്കരഞ്ഞു.
ഞാൻ നീ കരയാൻ വേണ്ടി പറഞ്ഞതല്ല. പൊതുവിൽ നാട്ടിൽ നടക്കുന്ന സംഭവങ്ങൾ ഓർത്ത് പറഞ്ഞതാണ്. എത്ര സ്ഥലത്താണ് ഭാര്യ ഭർത്താവിനെ വഞ്ചിച്ച് രഹസ്യമായി
💬 Comments
View all comments