Chapter Title : ഇളക്കങ്ങൾ [ANA]
പോയി മാപ്പർഹിക്കാത്ത തെറ്റാണ് ഞാൻ അച്ചായനോട് ചെയ്തു കൊണ്ടിരുന്നത്. എന്നോടു ക്ഷമിക്കു മാപ്പ്...... മാപ്പ്..... ഗുഡ് ബൈ എൻ്റെ പൊന്നച്ചായ.
അവൾ ഫോൺ കട്ടു ചെയ്തു. അവസാനത്തെ ഗുഡ് ബൈ പറഞ്ഞതിൽ അവനെന്തോ പന്തികേട് തോന്നി. അവൻ വേഗം വീട്ടിലേക്ക് തിരിച്ചു. പതിനഞ്ചു മിനിട്ടിനുള്ളിൽ അവൻ വീട്ടിലെത്തി ബെല്ലടിച്ചപ്പോൾ ഒരനക്കവുമില്ല. വേഗം വാതിൽ തള്ളി നോക്കിയപ്പോൾ അത് തുറന്നു. ബെഡ് റൂമിൽ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു. വായിൽ നിന്നും നുരയും പതയുമായി തൻ്റെ പ്രിയ ഭാര്യ മലർന്നടിച്ച് അനക്കമില്ലാതെ കിടക്കുന്നു. കരഞ്ഞുകൊണ്ടവൻ നാടിപിടിച്ചു നോക്കി. ജീവനുണ്ട്. പിന്നെ ഒന്നും നോക്കിയില്ല. അവളെ പൊക്കിയെടുത്ത് വിട് പോലും അടക്കാതെ ഹോസ്പിറ്റലിലേക്ക് പോയി.
രണ്ടാം ദിവസമാണ് സൂസൻ കണ്ണു തുറന്നത്. താൻ മരിച്ചുല്ലെന്നവൾ സങ്കടത്തോടെ ഓർത്തു. തൻ്റെ അടുത്ത് ഒരു നേഴ്സ് നിൽക്കുന്നതവൾ കണ്ടു.
സിസ്റ്റർ, ആരാണെന്നെ ഇവിടെ കൊണ്ടുവന്നത്?
തൻ്റെ ഭർത്താവ്. പാവം അന്നു മുതൽ ഒരു പോള കണ്ണടക്കാതെ ഭക്ഷണം പോലും മര്യാദക്ക് കഴിക്കാതെ തൻ്റെ അടുത്തു തന്നെ ഇരിക്കുകയായിരുന്നു. ഒരു കാപ്പി കുടിച്ചു വരാമെന്ന് എന്നോട് പറഞ്ഞ് ഇപ്പോൾ പോയതേ ഉള്ളു. ഇത്ര സ്നേഹമുള്ള ഭർത്താക്കന്മാർ വളരെ വളരെ ചുരുക്കമേ ഉണ്ടാകു മോൾ ഭാഗ്യവതിയാണ്. പിന്നെന്തിനാണ് കുട്ടി മരിക്കാൻ ശ്രമിച്ചത്? കുട്ടിക്ക് വല്ലവരുമായി അവിഹിതമുണ്ടായിരുന്നത് ഭർത്താവ് പിടിച്ചിട്ടുണ്ടാകും അല്ലെ?
ഇതു കേട്ടവൾ പൊട്ടിക്കരഞ്ഞു.
സിസ്റ്റർ അവളെ ആശ്വസിപ്പിച്ചു. മോളെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ ഓർത്ത് പറഞ്ഞെന്നേ ഉള്ളു ഇവിടെ ഇങ്ങനെ വരുന്ന കേസുകളിൽ ഭൂരിഭാഗവും ഭാര്യയുടെ അവിഹിതം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടാണ് എന്നു
💬 Comments
View all comments