Chapter Title : ഇളക്കങ്ങൾ [ANA]
സംസാരിക്കുന്നത്. ഞാൻ പതുങ്ങി ചെന്ന് അകത്ത് അവളുടെ അടുത്ത് കർട്ടനോട് ചേർന്ന് നിന്നു.
എത്ര നേരമായി ഞാൻ വിളിക്കുന്നു സിഗ്നൽ ഇല്ലെ അവിടെ?
......
ഒരു അത്യാവശ്യ കാര്യം പറയാനാ വിളിച്ചെ
......
നമ്മുടെ പരിപാടി ഇന്നത്തോടെ നിർത്താം അച്ചായന് എന്തോ സംശയമുണ്ട്
......
എന്താണ് എൻ്റെ മുഖത്ത് സിഗററ്റ് മണം എന്ന് ചോദിച്ചു.
......
ഒരു കണക്കിനാ നുണ പറഞ്ഞ് രക്ഷപ്പെട്ടത്.
......
വേണ്ടാ വേണ്ട വരണ്ട ഞാൻ വാതിൽ തുറക്കില്ല
......
അതൊക്കെ ശരിയാ, പന്ത്രണ്ട് മണിയാകാറാകുമ്പോളെ അച്ചായൻ വരു എങ്കിലും ഈ പരിപാടി ഇനി വേണ്ട. ഇന്ന് ഞാൻ എത്ര മാത്രം തീ തിന്നെന്നറിയാമോ. ഇപ്പോളും എൻ്റെ പേടി മാറിയിട്ടില്ല.
......
വേണ്ടാ ഇനി ഇത് തുടർന്നാൽ എൻ്റെ കുടുംബ ജീവിതം തകരും. ഇനിയും നല്ലവനായ എൻ്റെ അച്ചായനെ വഞ്ചിക്കാനെനിക്കാകില്ല.
......
പറ്റില്ല, പറ്റില്ല
......
OK ഞാൻ വെക്കട്ടെ അച്ചായൻ കുളിക്കുകയാണ് ഇപ്പോൾ കുളി കഴിഞ്ഞ് പുറത്തിറങ്ങും.
സംസാരം കഴിയാറായെന്ന് മനസ്സിലാക്കി ഞാൻ വേഗം ബാത്ത് റൂമിലേക്കോടി ഷവർ തുറന്ന് ദേഹമാകെ നനച്ച് ഉടൻ തോർത്താൻ തുടങ്ങി.
അച്ചായാ കുളി കഴിഞ്ഞില്ലെ? 9 ആകാറായി.
ആ. ഞാനൊന്ന് മൂളുക മാത്രം ചെയ്തു. എൻ്റെ നെഞ്ചിടിച്ചു കൊണ്ടിരുന്നു. ശരീരമാകെ തളർന്ന് കുറച്ചു നേരം പൈപ്പിൽ പിടിച്ച് നിന്നു. താൻ പ്രാണനു തുല്യം സ്നേഹിക്കുന്ന തൻ്റെ പ്രാണപ്രേയസി തന്നെ വഞ്ചിക്കുകയാണ് എന്നുള്ള സത്യം ഞാൻ മനസിലാക്കി. തളർന്ന മനസ്സോടെ ഞാൻ പുറത്തു വരുമ്പോൾ അവൾ അകത്തുണ്ടായിരുന്നു.
എന്താ അച്ചായാ മുഖം വല്ലാതിരിക്കുന്നെ ഇപ്പോളും വേദനയുണ്ടോ?
💬 Comments
View all comments