0%

Chapter Title : ഇളംതെന്നൽ പോലെ [രുദ്ര]

Author : Kambikathakal Read All Parts 498
കുട്ടിയാണെന്ന് അറിഞ്ഞപ്പോൾ അമ്മ എതിർത്തെങ്കിലും അച്ഛൻ അവന്റെ തീരുമാനത്തിനൊപ്പം നിന്നു..... അങ്ങനെയാണ് ബ്രോക്കറിനെ കണ്ടെത്തി വിവാഹം ആലോചിക്കുന്നത്..... പക്ഷെ അവിടെ വന്നപ്പോൾ കാലിന് വയ്യാന്നു പറഞ്ഞ പെണ്ണ് യാതൊരു കുഴപ്പവുമില്ലാതെ നടന്നു വരുന്നത് കണ്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടി..... പിന്നീട് ആ തെറ്റിദ്ധാരണ മാറിയപ്പോളാണ് സമാധാനമായത്..... കാരണം അവൻ സ്നേഹിച്ചത് അവളുടെ രൂപ ഭംഗിയെ മാത്രമായിരുന്നില്ല.... അവളിലെ സ്ത്രീയെക്കൂടിയായിരുന്നു.... ഭൂമിയോളം താഴുന്ന ആരോടും
പരിഭവം പറയാത്ത സ്വന്തം സങ്കടങ്ങൾ സ്വയം കരഞ്ഞു തീർക്കുന്ന അവളിലെ പെണ്ണിനെ.... ആ പെണ്ണിന് ഒരു താങ്ങായും തണലായും നിന്ന് അവളുടെ സ്നേഹം ആസ്വദിക്കാനാണ് അവൻ ആഗ്രഹിച്ചത്.... ഇഷ്ടപ്പെട്ട രാജകുമാരിയെ നരകത്തിൽ നിന്ന് പോലും രക്ഷപെടുത്തുന്ന സ്വർണരഥത്തിൽ വരുന്ന രാജകുമാരനെ പോലെ..... അത് അന്വർത്ഥമാക്കുന്ന ജീവിതമായിരുന്നു അവരുടേത്.... അവൻ ഒരു ഭർത്താവിനുപരി ഒരു കാമുകനായി ഒരു നല്ല കൂട്ടുകാരനായി..... അവൾളുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളും കുറുമ്പുകളും അവന് മാത്രം സ്വന്തമായിരുന്നു..... മനസ്സുകൾ ഒന്നായത് പോലെ ഏതോ ഒരു രാത്രിയിൽ ശരീരങ്ങളും ഒന്നായി..... അവൾ ഒരു നല്ല ഭാര്യയയും മരുമകളുമായിരുന്നു.... അവളെ വിവാഹം ചെയ്തതിന്റെ പേരിൽ അവന് ഒരു നഷ്ടവും ഉണ്ടാകാൻ പാടില്ലെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു..... അവൾ വന്നപ്പോൾ താഴത്തെ റൂമിലേക്ക് മാറ്റിയ അവന്റെ മുറി അവളുടെ നിർബന്ധപ്രകാരം വീണ്ടും മുകളിലേക്ക് മാറ്റി.... അവന്റെ കാര്യങ്ങളെല്ലാം അവൾ ഓടി നടന്നു ചെയ്തു... ഒരു ഭാര്യയുടെ കടമ അവൾ എല്ലാത്തരത്തിലും നിർവഹിച്ചു.... പലപ്പോളും അവൾ വീണു പോകുമോയെന്ന് എല്ലാവരും സംശയിച്ചപ്പോളും അവന് ഉറപ്പുണ്ടായിരുന്നു അവൾക്ക് അതിനെല്ലാം സാധിക്കുമെന്ന്...... അവൾ ഒരു പോരാളിയാണ്..... കല്യാണത്തിന് ശേഷം അവളുടെ

💬 Comments

View all comments