Chapter Title : ഇളംതെന്നൽ പോലെ [രുദ്ര]
ഇളിച്ചു കാണിച്ചു...
" നിനക്ക് ഓരോ ദിവസം കഴിയുമ്പോളും സൗന്ദര്യം കൂടുന്നുണ്ടോ പെണ്ണേ..??... "
അവൻ ചോദിച്ചു....
" നിന്ന് കൊഞ്ചാതെ വേഗം പോകാൻ നോക്ക് നന്ദേട്ടാ.... "
അവൾ വീണ്ടും ചിണുങ്ങി.... അവൻ ചിരിയോടെ കുളിക്കാൻ കയറി......
കുളി കഴിഞ്ഞ് അവൻ ഡ്രസ്സും മാറിയിട്ടും അവളെ അവിടെയെങ്ങും കണ്ടില്ല.... അപ്പോളേ അവൾ ബാൽക്കണിയിൽ ഉണ്ടാകും എന്ന് അവൻ ഊഹിച്ചു.... അവന്റെ ഊഹം തെറ്റിയില്ല.... ഉദിച്ചു നിൽക്കുന്ന സൂര്യനെയും നോക്കി അവൾ അവിടെ ഉണ്ടായിരുന്നു.... അഴിഞ്ഞുലഞ്ഞ മുടി കാറ്റത്തു പറന്നു കിടക്കുന്നുണ്ട്.... സാരിയുടെ തുമ്പ് ഇടുപ്പിൽ കുത്തി വച്ച് ഹാൻഡ് റെയിലിൽ പിടിച്ചാണ് അവൾ നിൽക്കുന്നത്....
ഗ്ലാസ് ഡോർ അവൻ ശബ്മുണ്ടാക്കാതെ വലിച്ചു തുറന്നു.... അവളുടെ പിന്നിലൂടെ ചെന്ന് ഇടുപ്പിലേക്ക് കൈവച്ച് അവളെ ഇറുകെ പുണർന്നതും മുടികൾ വകഞ്ഞു മാറ്റി കഴുത്തിലേക്ക് മുഖം അമർത്തിയതും ഒരുമിച്ചു കഴിഞ്ഞു.... പക്ഷെ പതിവ് പോലെ അവളിൽ ഒരു ഞെട്ടലും ഉണ്ടായില്ല....
" ശെടാ... ഞാൻ ഒരു ശബ്ദവും ഉണ്ടാക്കതല്ലെ പെണ്ണെ വരുന്നത്.... പിന്നെയും നിനക്ക് എങ്ങനെ മനസ്സിലാവുന്നു...."
അവൻ പിടിത്തം വിടാതെ ചോദിച്ചു...." ഈ ഹൃദയമിടിപ്പ് പോലും എനിക്ക് കേൾക്കാം... "
അവൾ തിരിഞ്ഞു നിന്ന് അവന്റെ മാറിലേക്ക് മുഖം പൂഴ്ത്തി.... അവന്റെ ഷർട്ട് നനയുന്നത് അവൻ അറിഞ്ഞു.....
" എന്താ പെണ്ണേ ഇന്ന് ഒരു കരച്ചിൽ.... അമ്മ എന്തെങ്കിലും പറഞ്ഞോ നിന്നെ..??.. "
അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് അവൻ ചോദിച്ചു.... ആ കണ്ണുകൾ അപ്പോളും നിറഞ്ഞിരുന്നു....
" അമ്മ എന്നെ ഒന്നും പറഞ്ഞില്ല... ഇനി പറഞ്ഞാലും എനിക്ക്
💬 Comments
View all comments