Chapter Title : ഇല്ലം 3 [NouFu]
:രോഹിണി എന്നെഴുതിയ പ്ലക്ക് കാർടും പിടിച്ച് ഒരാൾ പുറത്ത് നിൽപുണ്ടായിരുന്നു ഓപ്പോൾ പതിയെ അയാളുടെ ലക്ഷ്യം വച്ച് നടന്നു നീങ്ങി അയാളുമായി സംസാരിച്ചു കഴിഞ്ഞു
ഓപ്പോൾ എന്നെ വിളിച്ചു ഞങ്ങളെ പിക് ചെയ്യാൻ വേണ്ടി കമ്പനി പറഞ്ഞയച്ച ഡ്രൈവറായിരുന്നു അത് അയാൾ വേഗം തന്നെ ഞങ്ങളുടെ എല്ലാം എടുത്ത് വണ്ടിയിൽ വെച്ചു വണ്ടിയിൽ കയറി കൊള്ളാൻ ആവശ്യപ്പെട്ടു
അങ്ങനെ എയർപോർട്ടിൽനിന്ന് ദുബായിയുടെ വർണ്ണ വീഥികളിലൂടെ കാർ കുതിച്ചു കൊണ്ടിരുന്നു കുറച്ചു സമയത്തെ യാത്രയ്ക്കുശേഷം കാർ ഒരു ഫ്ലാറ്റിനു മുന്നിൽ ചെന്നു നിന്നു
"മാഡം സ്ഥലമെത്തി ''
ഡ്രൈവർ പറഞ്ഞു അങ്ങനെ ഞാനും ഓപ്പോളും വണ്ടിയിൽ നിന്നും പുറത്തിറങ്ങി കമ്പനിവക ഫ്ലാറ്റ് ആയിരുന്നു അത് കമ്പനി സ്റ്റാഫിനു താമസിക്കാൻ വേണ്ടി
ഉടൻ അവിടെ തന്നെ ഏതോ ഹിന്ദിക്കാരൻ പയ്യൻ വന്നു 3 ഫ്ലോറിൽ ആണ് റൂം എന്നു പറഞ്ഞു ബാഗ് എല്ലാം എടുത്തു ലിഫ്റ്റിൽ വച്ചു അതേസമയം ഡ്രൈവർ പറഞ്ഞു
"മാഡം രാവിലെ 7 മണിയാവുമ്പോൾ താഴെ വണ്ടി വരും നിങ്ങളെ രാവിലെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുവരാൻ HR ഡിപാർട്ട്മെന്റിൽ നിന്നു പറഞ്ഞിരുന്നു''
ഓപ്പോൾപ്പോൾ പറഞ്ഞു
"ശരി ഞങ്ങൾ രാവിലെ 7 മണിക്ക് താഴെ വരാം ''
അങ്ങനെ ഞങ്ങൾ മൂന്നാം നിലയിൽ എത്തി ഹിന്ദിക്കാരൻ ഒരു ഡോർ തുറന്നു റൂം കണ്ട് ഞാൻ വായും പൊളിച്ചു നിന്നു പോയി
അത്യാവശ്യം ഒരു ഹാളും കിച്ചനും തരക്കേടില്ലാത്ത വലിയ ബെഡ്റൂമും ബാൽക്കണിയും അടങ്ങിയ മീഡിയം ഫ്ലാറ്റ് ആയിരുന്നു ഞങ്ങളുടെ താമസത്തിന് കമ്പനി തന്നത്
ഞങ്ങളുടെ ബാഗെല്ലാം ഹിന്ദിക്കാരൻ മുറിയിൽ വച്ച് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി എന്ന് പറഞ്ഞുകൊണ്ട് കടലാസിൽ മൂന്നക്കമുള്ള ഒരു നമ്പർ കുറച്ചു തന്നു കൊണ്ട് ബെഡ്റൂമിൽ ഇരിക്കുന്ന ഫോണിന് കീഴെ വച്ചുകൊണ്ട് അയാൾ പോയി
ഓപ്പോൾ ആ സമയം ബാഗ് തുറന്ന് ഓപ്പോളിന്റ വസ്ത്രങ്ങൾ എടുത്ത് പറഞ്ഞു
"ഞാനൊന്നു കുളിക്കട്ടെ ഹരി കുട്ടാ നല്ല ക്ഷീണമുണ്ട് "
എന്ന് പറഞ്ഞ് ഓപ്പോൾ പതിയെ ബെഡ്റൂമിലെ അറ്റാച്ച്ഡ് ബാത്റൂം ഡോർ തുറന്ന് അകത്തേക്ക് കയറി
ഞാൻ
💬 Comments
View all comments