0%

Chapter Title : ഇണക്കുരുവികൾ 11 [വെടി രാജ]

വേണ്ട ഹരി നി പോ
നിൻ്റെ മാളുവോ അതല്ലല്ലോ നി മുന്നെ പറഞ്ഞത്
അതെ മുന്നെ പറഞ്ഞത് അങ്ങനല്ല അതിനു കാരണമുണ്ട്
ഓ അതുമുണ്ടോ പറ കേക്കട്ടെ
കളിയാക്കുവാണോടാ
അല്ല എനിക്കറിയണം
ഒന്ന് നി എൻ്റെ ഫ്രണ്ടായി പോയെടാ, നീയെന്നെ ചതിയനായി കണ്ടില്ലേ
പിന്നെ അതു കൊണ്ടാണോ
അതു മാത്രമല്ലടാ ഒരുപാട് ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് ഞാൻ അവളെ എനിക്കു തന്നെ ഭയമാണ് അവളെ എനിയൊരിക്കലും വേദനിച്ചു കാണാൻ കഴിയില്ല. ആ സ്നേഹത്തിന് ഞാൻ അർഹനല്ല. നി ആവുമ്പോ അവളെ പൊന്നു പോലെ നോക്കില്ലേ
ടാ പരമ നാറി ചെറ്റെ എന്താടാ ഞാൻ നിന്നെ പറയാ . അന്നു നീ സത്യം പറഞ്ഞപ്പോ എനിക്കു വിശ്വസിക്കാനായില്ല സാഹചര്യം അതായി പോയി . അതു തെളിയിക്കാൻ നിക്കാതെ നി പോയി.
സത്യമറിഞ്ഞു വന്നപ്പോ എന്താ സാറിൻ്റെ അഭിനയം
നിയെന്തൊക്കെയാടാ പറയുന്നെ
അന്നു നിത്യയെ മാത്രല്ല ഞാൻ ഹോസ്പിറ്റലിലേക്ക് കൊണ്ടു വന്നത്
പിന്നെ
നിൻ്റെ വാവയെ കൂടിയാ
മാളു അവൾ ഇവിടെയും എന്നെ തോൽപ്പിച്ചു. പ്രണയം അത് ഇത്രയും തീവ്രമാണോ, അവളുടെ പ്രണയത്തിനു മുന്നിൽ അടിയറവു പറയുമ്പോ മനസു കൊണ്ട് താൻ ജയിക്കുകയാണ്. അല്ല തന്നെ തോൽപ്പിച്ചു കൊണ്ട് അവൾ തനിക്കു നേടി തരുന്ന വിജയമാണ്. അവളെ ഒരു നോക്കു കാണുവാൻ മനസ് വിതുമ്പുകയാണ്. ആ കാലിൽ വീണു കൊണ്ട് എൻ്റെ കണ്ണുനീർ തുള്ളികൾ കൊണ്ട് അവളുടെ പാദം കഴുകുവാൻ കൊതിക്കുകയാണ്.
ടാ അവൾക്ക്
നിത്യയൊന്നും ഒന്നും അല്ലടാ . അവൾ നി കരുതുന്ന പോലെയല്ല അവൾ നിന്നെ സ്നേഹിക്കുന്നത് എങ്ങനെയാണ്

💬 Comments

View all comments