Chapter Title : ഇണക്കുരുവികൾ 15 [പ്രണയ രാജ]
പ്രധാനി ഷേക്സ്പിയർ ആണ്. ഞാൻ വായിച്ചതിൽ വെച്ച് ഏറ്റവും മഹാനായ എഴുത്തുകാരൻ . അദ്ദേഹത്തിന്റെ അവസാനകാലത്ത് റൊമാൻസസ് എന്നുകൂടി പേരുള്ള ഹാസ്യാത്മകമായ ദുരന്തനാടകം എഴുതിയിരുന്നു. ആ നാടകം എനിക്കേറെ പ്രിയപ്പെട്ടതാണ്. ഇന്നും ഞങ്ങൾക്ക് എടുക്കുന്നത് ഷേക്സ്പിയറിൻ്റെ സോണറ്റ് ആണ് കൃത്യമായി പറഞ്ഞാ കവിത. അർത്ഥ വികാര പരിവേഷം പകരുക അദ്ദേഹത്തിൻ്റെ കഴിവാണ്. കൊതിച്ചിരുന്ന ക്ലാസ്സ് പോയി കിട്ടി. നന്ദൻ സർ അതെടുക്കുമ്പോ വിവരണം കേൾക്കാ എന്നത് പ്രത്യേക രസമാണ് പിന്നിട് ചോദിക്കുമ്പോ വെറും വരികളുടെ വിവരണമാവും ആദ്യത്തെ വാചാലത പിന്നെ ഉണ്ടാവില്ലെന്ന് സാരം.
ഉച്ച സമയം ഹരിയുടെ ഫോൺ കേട്ട് ഞാനുണർന്നത്. ഫോൺ എടുത്തു ചെവിയിൽ വെച്ചതും അവൻ പറയാൻ തുടങ്ങി.
ഹലോ
എന്താടാ നാറി
നിയെന്താടാ മൈരാ ഇന്നു ലീവാക്കിയത്
പനിയാണ് മോനെ
നീ പനിച്ചു കിടന്നോ ഒന്നും അറിയണ്ടല്ലോ
എന്താടാ വല്ല പ്രശ്നവും
അതൊന്നും അല്ല അളിയാ
പിന്നെ എന്തുവാടേ
ടാ ഒരു ഇടിവെട്ട് ഐറ്റം നമ്മുടെ ക്ലാസ്സിൽ ജോയിൻ ചെയ്തു
ഒന്നു പോയേടാ കണ്ണു പൊട്ടാ, ഈർക്കിളിൽ തുണിച്ചുറ്റിയാലും നീയിതെ പറയു.
എന്താ ഞാൻ പറയാ, ടാ നീ ഭൂലോക രംഭ എന്നു കേട്ടിട്ടുണ്ടോ
ഓ പിന്നെ അതിനെന്താ
എന്നാ ഇത് അതുപോലെ ഒന്നാണളിയാ
ഒന്നു പോയെ നിന്നെയൊന്നും കുടിച്ച വെള്ളത്തിൽ നമ്പിക്കൂടാ
ടാ പുല്ലേ , നമ്മുടെ പഠിപ്പിസ്റ്റ് അഖിൽ പോലും വായ് നോക്കിയായി
സത്യം
ആടാ നീയൊന്ന് വിശ്വസിക്ക്
മൈ ... പനിക്കു വരാൻ കണ്ട സമയം
അളിയാ ഞാൻ പിന്നെ വിളിക്കാ
എന്താടാ എന്തു പറ്റി
ഞാനൊന്നു മുട്ടി
💬 Comments
View all comments