0%

Chapter Title : ഇണക്കുരുവികൾ 19 [പ്രണയ രാജ]

പോയി, ഞാൻ മറ്റൊരു ലോകത്തിലായ പോലെ എനിക്കു തോന്നി. എന്താണ് നടക്കുന്നത് എന്ന് എനിക്കും മനസിലായില്ല. ഒരു തരം ഭ്രാന്തു പിടിച്ച അവസ്ഥ . കേൾക്കാൻ ആഗ്രഹിക്കാത്ത എന്തോ ഒന്ന് ഞാൻ കേട്ട ഫീൽ,സത്യത്തിൽ എനിക്കവളെ കൊല്ലാൻ തോന്നി. എൻ്റെ ഹൃദയത്തിൻ്റെ നല്ല പാതിയെ ഞാൻ കണ്ടെത്തിക്കഴിഞ്ഞു. അവളാണ് എനിക്കെല്ലാം എൻ്റെ മാളു. അവളിൽ ഞാനും എന്നിൽ അവളും വസിക്കുമ്പോ ഒരു ശക്തിക്കും ഞങ്ങളെ പിരിക്കാനാവില്ല, പിരിക്കണമെങ്കിൽ അത് മരണത്തിനു മാത്രം അതും നിമിഷങ്ങൾ മാത്രം. പരസ്പരം മനസറിഞ്ഞ ഞങ്ങൾക്കിടയിൽ വരമ്പു തീർക്കാൻ നിനക്കാവില്ല ആത്മിക. ദേഷ്യത്തോടെ അവളോട് പറയാൻ വന്നതും ക്ലാസ് ബെൽ അടി ശബ്ദം ഉയർന്നു. ടീച്ചർ ദൂരെ നിന്നും വരുന്നതു കണ്ടതും അവൾക്ക് മുഖം കൊടുക്കാതെ ദേഷ്യത്തോടെ ക്ലാസ്സിൽ കയറിയിരുന്നു. ഒരു വല്ലാത്ത മാനസിക അവസ്ഥ ആയിരുന്നു. ലാസ്റ്റ് പിരീഡ് ആണ് അതു കഴിഞ്ഞവളെ ഒന്നു കാണണം എന്നു മനസിൽ ഉറപ്പിച്ചു. ക്ലാസ്സ് എടുക്കുമ്പോഴും അവളുടെ ശ്രദ്ധ എൻ്റെ നേരെ ആണെന്നറിഞ്ഞതും എന്നിൽ കൂടുതൽ അരിശം ഉണ്ടാക്കുകയാണ് ചെയ്തത്. സത്യത്തിൽ എനിക്കവളോട് ചെറിയ ഒരു ദേഷ്യം ഉണ്ടായിരുന്നു. പിന്നെ ഭയവും. എന്നാൽ ദേഷ്യം വെറുപ്പായി മാറി, ഭയം പാടെ മാഞ്ഞു. എൻ്റെ മനസിൽ അവൾ സ്വാധീനിക്കരുത് എന്ന ഭയം മാത്രമായിരുന്നു എനിക്ക് എന്നാൽ ഇന്നവൾ അങ്ങനെ പറഞ്ഞ നിമിഷം മുതൽ ഒരു വെറുപ്പു മനസിൽ വന്നു. അത് എന്നിലെ ഭയത്തെ ഇല്ലാതാക്കി. നാം വെറുക്കുന്ന ഒരാളെ നമ്മൾ ഒരിക്കലും സ്നേഹിക്കില്ലല്ലോ പിന്നെ എന്തിനു ഭയക്കണം, അവളുടെ അമിത അഹങ്കാരം അതാണ് ഇന്നുവരെ അവളോട്

💬 Comments

View all comments