0%

Chapter Title : ഇണക്കുരുവികൾ 3 [വെടി രാജ]

അഭിനയിച്ചു കാട്ടണ്ട
ഞാൻ: അല്ലേലും നിങ്ങക്ക് അവളോടാ സ്നേഹം അതെനിക്കറിയാ, എനിയെന്നോട് മിണ്ടാൻ നിക്കണ്ട
അതും പറഞ്ഞു ഞാൻ ദേഷ്യത്തോടെ എൻ്റെ മുറിയിലേക്ക് പോയി. ഞാനും അവളും അവസരം വരുമ്പോ അടിക്കുന്ന സ്ഥിരം ഡയലോഗ് അതമ്മക്കു നേരെ എറിഞ്ഞ് ഞാൻ സമാധാനത്തോടെ പോയി കിടന്നുറങ്ങി. പാവം അമ്മ ഇരുവരെ ഞങ്ങൾക്കിടയിൽ വേർതിരിവിൻ്റെ ഒരു അംശം പോലും തോന്നാനുള്ള ഇടവരുത്തിയിട്ടില്ല. അതമ്മയുടെ കഴിവാണ് കേട്ടോ ഏതു പക്ഷം നിന്നാലും എതിരെ നിക്കുന്നവന് ആ പക്ഷം ചേരൽ സങ്കടം വരില്ല എന്നതാണ് സത്യം .

ഇന്നത്തെ രാത്രി നിദ്രാ ദേവി എന്നെ പുൽകി, ആദ്യമായി ഞാൻ കിടക്കയിൽ ശയിക്കവേ നിദ്ര പുൽകിയിരിക്കുന്നു. രാത്രിയുടെ യാമങ്ങൾ എനിക്കായ് കോർത്തു വെച്ച സ്വപ്നങ്ങൾ തൻ ഹാരം എന്നെ ചാർത്തി , അതറിഞ്ഞെന്നോണം രാപാടി എനിക്കായി മധുര ഗാനം പാടി. അവൾക്കു കൂട്ടായി ചീവീടും മറ്റു പലതും അവരാൽ ആവുന്ന ശബ്ദ മേളങ്ങൾ ഉയർത്തി. അങ്ങ് അകലെ നിന്നും ഒരു തണുത്ത കുളിർക്കാറ്റെന്നെ തേടി എത്തി, അതെൻ്റെ മേലാകെ തഴുകി എന്നെ വിവശനാക്കുകയാണ് കൂടെ ചെല്ലുവാൻ. എൻ്റെ നാസികകൾ പതിയെ വിരിഞ്ഞു ആ ഗന്ധം അവളുടേത് തന്നെ, ആ മനം മയക്കുന്ന ഗന്ധവുമായി ഈ കാറ്റെന്നെ തേടി വന്നതെന്തിന്
ഞാൻ പതിയെ കാറ്റോടൊപ്പം യാത്രയായി അവൾക്കരികിലെത്താൻ ഞാൻ കൊതിച്ചിരുന്നു, ഈ നിമിഷം അവളെ കാണണമെന്നു കരുതി ഒരു മേഘശകലത്തിൽ ഇരുന്നു കൊണ്ട് ഞാൻ തെന്നലിനോടൊത്തു യാത്രയായി. അവളെ പോലെ പവിത്രമായ മേഘശകലം എന്നെ വഹിക്കവെ ഞങ്ങളെ പാറി പറത്തി തെന്നൽ കൂട്ടു കൂടി .

💬 Comments

View all comments