0%

Chapter Title : ഇണക്കുരുവികൾ 3 [വെടി രാജ]

അല്ലേടാ തല്ല്
അവളുടെ വിഷാദ ഭാവം കണ്ട ഞാൻ അവളെ മാറോടണച്ച് ആശ്വസിപ്പിച്ച ശേഷം അവളോടായി പറഞ്ഞു
ഞാൻ: നിൻ്റെ ഇഷ്ടം നടക്കട്ടെ നാട്ടുക്കാരോട് പോവാൻ പറ പുല്ല് വാ കേറ്
ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തതും അവൾ കയറി എന്നെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു. തല ഒരു സൈഡാക്കി എൻ്റെ പുറത്ത് വിശ്രമിച്ചു. ഞാൻ വണ്ടി മുന്നോട്ടു പായിച്ചു. ഷർട്ട് ഈറനണിയുന്നത് ഞാൻ അറിഞ്ഞിരുന്നു . നാശം അവൾ മോങ്ങിക്കൊണ്ടാ വണ്ടിയിൽ ഇരിക്കുന്നത് . ഞാൻ ഒന്നും പറയാൻ പോയില്ല വെറുതെ പറഞ്ഞ് കൂടുതൽ വശളാക്കണ്ട എന്നു കരുതി. വീടെത്തിയതും അവൾ ഇറങ്ങി നേരെ റൂമിൽ പോയി ഞാൻ റൂമിൽ പോയി മേൽ കഴുകി വന്നു ചായ കുടിച്ചു. പിന്നെ പുറത്തിറങ്ങി ഫ്രണ്ട്സുമായി ചുറ്റാനിറങ്ങി.
ഏഴരയോടടുപ്പിച്ച് ഞാൻ വീട്ടിലെത്തി. ഫുഡ് കഴിക്കാൻ ഞാനും അമ്മയും ഇരുന്നു.
ഞാൻ: അമ്മ അവളെന്തിയേ
അമ്മ : അവൾ നേരത്തെ കഴിച്ചു കിടന്നു
ഞാൻ: അതെന്താ അങ്ങനെ പതിവില്ലാത്തതാണല്ലോ
അമ്മ: ടാ പാവത്തിനു തലവേദനയാണ് വെറുപ്പിക്കണ്ട
ഭക്ഷണം കഴിച്ചു കൈ കഴുകി വന്ന ഞാൻ ആ വാതിൽ തുറക്കാൻ നോക്കി. അകത്തു നിന്നും ലോക്ക് ആണ് . ഞാൻ പതിയെ ആ വാതിലിൽ മുട്ടി വിളിച്ചു.
ഞാൻ: എടി നിത്യേ വാതിലൊന്നു തൊറന്നെ
പെട്ടെന്നായിരുന്നു പുറത്ത് ഒരടി വീണത്. ഞാൻ തിരിഞ്ഞു നോക്കിയതും ദേഷ്യത്തോടെ എന്നെ നോക്കുന്ന അമ്മ
അമ്മ: ആ പാവത്തിനു വയ്യ എന്നു നിന്നോട് പറഞ്ഞതല്ലെ
ഞാൻ: അതമ്മേ വയ്യാന്നു കേട്ടപ്പോ
അമ്മ: അയ്യടാ ഇല്ലാത്ത സ്നേഹമെനി അഭിനയിച്ചു കാട്ടണ്ട
ഞാൻ: അല്ലേലും നിങ്ങക്ക് അവളോടാ സ്നേഹം അതെനിക്കറിയാ, എനിയെന്നോട് മിണ്ടാൻ നിക്കണ്ട
അതും പറഞ്ഞു ഞാൻ ദേഷ്യത്തോടെ എൻ്റെ മുറിയിലേക്ക് പോയി. ഞാനും അവളും അവസരം വരുമ്പോ അടിക്കുന്ന സ്ഥിരം ഡയലോഗ് അതമ്മക്കു നേരെ എറിഞ്ഞ് ഞാൻ സമാധാനത്തോടെ പോയി കിടന്നുറങ്ങി. പാവം അമ്മ ഇരുവരെ ഞങ്ങൾക്കിടയിൽ വേർതിരിവിൻ്റെ ഒരു അംശം പോലും തോന്നാനുള്ള ഇടവരുത്തിയിട്ടില്ല. അതമ്മയുടെ കഴിവാണ് കേട്ടോ ഏതു പക്ഷം നിന്നാലും എതിരെ നിക്കുന്നവന് ആ പക്ഷം ചേരൽ സങ്കടം വരില്ല എന്നതാണ് സത്യം .

ഇന്നത്തെ രാത്രി നിദ്രാ ദേവി എന്നെ പുൽകി, ആദ്യമായി ഞാൻ കിടക്കയിൽ ശയിക്കവേ നിദ്ര പുൽകിയിരിക്കുന്നു. രാത്രിയുടെ യാമങ്ങൾ എനിക്കായ് കോർത്തു വെച്ച സ്വപ്നങ്ങൾ തൻ ഹാരം എന്നെ ചാർത്തി

💬 Comments

View all comments