0%

Chapter Title : ഇണക്കുരുവികൾ 4 [വെടി രാജ]

പറഞ്ഞു
ഞാൻ: എടി പുല്ലേ നിന്നെ ഞാൻ
നിത്യ: പെണങ്ങല്ലെ മുത്തെ ഞാൻ വെറുതെ പറഞ്ഞതാ
അതു കേട്ടപ്പോയാണ് എൻ്റെ ശ്വാസം നേരെ വീണത്. ജിൻഷയുടെ അടുത്ത് എൻ്റെ ഇമേജ് മോഷമായാൽ എനിക്കു സഹിക്കുമോ.
ഞാൻ: പിന്നെന്തു പറഞ്ഞു
നിത്യ: ഇതുവരെ അങ്ങനെ ഒന്നില്ല, ഞാനായിരുന്നു അവൻ്റെ ഇന്നലെ വരെ ഉള്ള ലൈന് ബിച്ചിപ്പോക്ക് ചുറ്റും ഒക്കെ എൻ്റെ ഒപ്പായിരുന്നു. പിന്നെ നീ എന്നെ തേച്ചെന്നും പറഞ്ഞു
ഞാൻ: ഞാനോ
നിത്യ: ആ നീ തന്നെ , ഇന്നലെ മുതൽ നിനക്കൊരു ഇളക്കമുണ്ടെന്നും കോളേജിൽ ഏതോ ഒരു മൊതലിനെ നി നോക്കുന്നുണ്ടെന്നും ഞാൻ പറഞ്ഞു
ഞാൻ: ദുഷ്ട എൻ്റെ ഇമേജ് മൊത്തം കളഞ്ഞില്ലെ
നിത്യ: എന്നാലും നീ എന്നെ തേച്ചില്ലെ മോനെ
ഞാൻ: അച്ചോടാ പാവം
സംസാരിച്ചു സംസാരിച്ചു ഞങ്ങൾ വീട്ടിലെത്തി . ഞാൻ എൻ്റെ റൂമിലേക്കും അവൾ അടുക്കലയിലേക്കും പോയി. ഞാൻ പതിയെ കിടക്കയിൽ കിടന്നു. ചിന്തകൾ കാടു കയറുന്നു.
അതെ നിത്യയുടെ വാക്കുകൾ ആണ് തന്നെ ഈ അവസ്ഥയിൽ എത്തിച്ചത്. ഇന്ന് തൻ്റെ ജീവിതത്തിൽ എന്തെല്ലാമാണ് നടന്നത്. ഇന്ന് ജീൻഷയുടെ ആ വാക്കുകൾ അതെ അവൾക്കു മനസിലായിട്ടുണ്ട് താൻ അവളെയാണ് അവിടെ കാത്തു നിന്നത് എന്ന് അല്ലെങ്കിൽ അവളത് സംശയിക്കുന്ന പോലെ. അവളുടെ വാക്കുകൾക്ക് മൂർച്ചയേറെയാണ് ആ കണ്ണുകളിലെ തീക്ഷണതയ്ക്ക് മുന്നിൽ താൻ പോലും അടിയറവു പറഞ്ഞു.
എനി നിത്യ പറഞ്ഞ പോലെ അവൾ എന്നെ ഇഷ്ടപ്പെടുന്നുണ്ടൊ? ഞാൻ മറ്റൊരു പെണ്ണിനെ കുറിച്ചു പറഞ്ഞപ്പോ അവളിൽ നിരാശയുണർന്നിരുന്നോ? അവളിൽ ദു:ഖത്തിൻ കനലെരിഞ്ഞിരുന്നൊ? ആയിരം ആയിരം

💬 Comments

View all comments