0%

Chapter Title : ഇണക്കുരുവികൾ 6 [വെടി രാജ]

ഫോൺ എവിടെ
ഞാൻ: ദാ അവിടെ
അവൾ എൻ്റെ ഫോൺ എടുത്തു വാട്സ് ആപ്പ് തുറന്നു മെസേജ് റീഡ് ചെയ്യാൻ തുടങ്ങി. അപ്പോ ഞാൻ അവളിൽ നിന്ന് ഫോൺ വാങ്ങി ഒരു മെസേജ് മാത്രം ഡിലിറ്റ് ചെയ്തു തിരികെ കൊടുത്തു
നിത്യ: എന്താടാ ഒരു കള്ളത്തരം
ഞാൻ: അതു നിനക്കു വായിക്കുമ്പോ മനസിലാവും
നിത്യ: ഓ ശരി
നിത്യ വായനയിൽ ശ്രദ്ധ ചെലുത്തി. പെട്ടെന്ന് എന്നെ ഒന്നു നോക്കി പിന്നെ ബാക്കി വായിച്ചു ഫോൺ മേശപ്പുറത്ത് വെച്ചു തിരിച്ചു വന്നു.
നിത്യ: എടാ പര നാറി
ഞാൻ: എനി എന്താടി പുല്ലേ നിൻ്റെ പ്രശ്നം
നിത്യ: കണ്ട അവളുമാർക്ക് ഒക്കെ അറിയാ നീ ആദ്യമായി പ്രേമിച്ച കുട്ടിയെ , എനിക്കു മാത്രമറിയില്ല
ഞാൻ : അതാണോ നിത്യ അതു കഴിഞ്ഞ കാര്യം
നിത്യ: ടാ നി അത് ഡിലിറ്റ് ചെയ്തില്ലേരുന്നേ ആ പേരു കാണായിരുന്നു
ഞാൻ: അച്ചോടാ അതങ്ങനെ കാണണ്ട
നിത്യ: അല്ല മോനെ ഇതൊരു നടക്കു പോവൂലാലോ
ഞാൻ: ആര്
നിത്യ: നിൻ്റെ മാളൂട്ടി
ഞാൻ: ദേ നിത്യ എൻ്റെ വായെന്നു നല്ലതു കേക്കുവേ...
നിത്യ : ഓ പിന്നെ, മോനെ ഇതു നിനക്ക് പണിയാവും നോക്കിക്കോ
ഞാൻ: ടി നീ സിരിയസ് ആയിട്ടാണോ പറയുന്നത്
നിത്യ: പിന്നെ അല്ലാതെ
ഞാൻ: എനിക്കു തോന്നുന്നില്ല
നിത്യ: അതിനു നിനക്കു പെമ്പിള്ളേരുടെ സൈക്കോളജി അറിയോ ഇതേ തല്ലുണ്ടാക്കുന്ന പോലെ എളുപ്പല്ല
ഞാൻ: ഓ പിന്നെ
നിത്യ : സത്യാടാ പൊട്ടാ. നിനക്ക് ഗേൾ എന്താന്നു ഞാൻ പറഞ്ഞു തരാ
" നിങ്ങൾ ബോയിസ് ചെസ്സ് ബോർഡ് പോലെയാ അതിലെ ഒരു ബോക്സ് അമ്മ ഒരു ബോക്സ് അച്ഛൻ ഒരു ബോക്സ് സഹോദരി അങ്ങനെ ബോക്സ് ബോക്സ് ആയി അടുക്കും ചിട്ടയോടെയും വെക്കും ഇപ്പോ അമ്മയുടെ സംസാരം വരുമ്പോ അമ്മയുടെ ബോക്സ് തുറന്ന് നിങ്ങൾ ആ കാര്യം മാത്രം സംസാരിക്കും
എനിയാണ് ഞങ്ങൾ ഗേൾസ് നോക്കി ഇരുന്നോ . ഞങ്ങൾ പാമ്പും കോണിയും പോലെയാ സത്യം പറഞ്ഞ ഇപ്പോ അമ്മേ പറ്റി പറഞ്ഞോണ്ട് നിക്കുമ്പോ കോണി കേറി അച്ഛനിലെത്തും, പക്ഷെ അച്ഛനെ പറ്റി പറഞ്ഞു വരുമ്പോ പാമ്പു കൊത്തി കോളേജിലെത്തു അവിടുന്ന് പിന്നെ ഏതൊക്കെ പടി കയറും ഏതൊക്കെ പാമ്പു കൊത്തും അതാർക്കും പറയാനാവില്ല "
മനസിലായോ പൊട്ടാ
ഞാൻ: ഒന്നും മനസിലായില്ല

💬 Comments

View all comments