0%

Chapter Title : ഇണക്കുരുവികൾ 7 [വെടി രാജ]

ഒരു പോലെ രണ്ടു പെൺകുട്ടികളെ സ്നേഹിക്കുന്നു. സമൂഹം ഒരാളെ ആവിശ്യപ്പെടുമ്പോ മനസ്' ഇരുവരെയും വേണമെന്ന് കൊച്ചു കുഞ്ഞിനെ പോലെ വാശി പിടിക്കുന്നു. വാതിൽ തുറന്ന് താഴെ ചെന്ന് കുടിക്കാൻ വെള്ളമെടുത്ത് മുകളിൽ കൊണ്ടു വെച്ച് പിന്നെ കിടക്കയിൽ കിടന്ന് ചിന്തിച്ചു ചിന്തിച്ചു ഉറങ്ങി.
നേരം വെളുത്തു തുടങ്ങി . ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന പോലെ നെഞ്ചിൽ ഭാരം കൂടിയ പോലെ ഈശ്വരാ ഇന്നലത്തെ പോലെ ഇന്നും മനസു ശാന്തമാവില്ലെ എന്നു ചിന്തിച്ചു കണ്ണു തുറന്ന ഞാൻ കണ്ട കാഴ്ച. ഒരു പൂച്ചക്കുഞ്ഞിനെ പോലെ എൻ്റെ മാറിൽ പറ്റിച്ചേർന്ന് നിത്യ.
ആദ്യം അവളെ എഴുന്നേൽപ്പിക്കാനാണ് തോന്നിയത് പക്ഷെ ആ നിഷ്കളങ്കമായ മുഖത്തിനു മുന്നിൽ ഞാൻ അടിയറവു പറഞ്ഞ്. അവളുടെ മുഖം നോക്കി ഞാൻ കിടന്നു. ഇടക്കിടക്ക് അവളുടെ കൈകൾ എൻ്റെ മാറിൽ തടവി ഞാൻ അവിടെ ഉണ്ടെന്നു ഉറപ്പു വരുത്തുന്നുണ്ട്. ചുണ്ടിൻ്റെ ഓരത്തുടെ ഒഴുകിയ തുപ്പൽ അവളുടെ മുഖത്തും എൻ്റെ മാറിലും കട്ട പിടിച്ചിട്ടുണ്ട്. ആ ചുണ്ടുകൾ ഇടക്കിടെ മിഠായി നുണയുന്ന പോലെ നുണഞ്ഞു കളിക്കുന്നുണ്ട്. ആ കുഞ്ഞു മിഴികൾ അടച്ച് എൻ്റെ മാറിൽ അവൾ പൂച്ചക്കുഞ്ഞുപോലെ അള്ളിപ്പിടിച്ചു കിടക്കുമ്പോൾ അമ്മ പെറ്റിട്ട ആ കുഞ്ഞു നിത്യ എൻ്റെ മനസിലേക്ക് ഓടി വന്നു.

താഴെ വെക്കാതെ ഞാൻ താലോലിച്ച പൊന്നും കുടം, ക്ലാസ് കഴിഞ്ഞു വന്നാ കളിക്കാൻ പോലും പോകാതെ അവളെ കൊഞ്ചിച്ചു അവളുടെ താളത്തിനു തുള്ളിയ ദിനങ്ങൾ. അവളെ അമ്മ തല്ലിയതിന് അമ്മയുടെ കയ്യിൽ കടിച്ച ദിവസം. ഒന്നും കഴിക്കാതെ അമ്മയോട് പിണങ്ങി നടന്ന നാളുകൾ. അവൾ പഠിക്കാൻ തുടങ്ങിയ നാൾ മുതൽ തങ്ങൾ അകന്നത്. അവളെ പഠിപ്പിക്കാൻ ഉള്ള ഉദ്യമം താൻ ഏറ്റെടുത്തതാണ് തൻ്റെ തെറ്റ്. അതല്ലെ അവൾ തന്നിൽ നിന്നും കുറച്ചകലാൻ കാരണം. കുഞ്ഞു മനസിൽ തൻ്റെ ശാസനകൾ ചെറിയ തല്ലുകൾ അവൾ ഉൾക്കൊണ്ട രീതി തന്നെ ശത്രുവായി കണ്ടു ശത്രുവാണെന്നു തന്നോടു പറഞ്ഞു . എല്ലാം ഓർമ്മകൾ എന്നാൽ ഇന്ന് എൻ്റെ ആ കുഞ്ഞു നിത്യയെ കിട്ടിയ പോലെ.

ഞാൻ പതിയെ അവളുടെ നെറുകയിൽ മുത്തം നൽകി. ആ സ്നേഹ ചുംബനം നെറുകയിൽ ചാർത്തിയ നിമിഷം അവളുടെ കുഞ്ഞു ചുണ്ടുകളിൽ പതിയെ ഒരു കുഞ്ഞു പുഞ്ചിരി വിടർന്നു. നിത്യയിൽ നിന്ന് തനിക്കു പകർന്നു നൽകാവുന്ന ഏറ്റവും വലിയ സമ്മാനവും അതു തന്നെയായിരുന്ന 'ഈ സമയം മുറിയിലേക്ക് വന്ന

💬 Comments

View all comments