Chapter Title : ഇണക്കുരുവികൾ 8 [വെടി രാജ]
ജിൻഷാ കൺഗ്രാജുലേഷൻ
ജിൻഷ: താങ്ക്സ്
അവളുടെ മുഖത്ത് സന്തോഷം കാണാത്തത് എനിക്കു വല്ലാത്ത വിഷമം തോന്നി. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല
നിത്യ: ടി ചിലവെവിടെ
ജിൻഷ: അതൊക്കെ തരാ
പെട്ടെന്ന് നിത്യയെ അവളുടെ ഒരു കൂട്ടുകാരി വിളിച്ചു. അവൾ ഇപ്പോ വരാം എന്നു പറഞ്ഞു പോയി.
ജിൻഷ : എനിക്ക് ഏട്ടനോട് കുറച്ചു സംസാരിക്കാനുണ്ട്
ഞാൻ: താൻ പറഞ്ഞോ
ജിൻഷ: ഇവിടെ വേണ്ട
ഞാൻ: പിന്നെ
ജിൻഷ: ഫുഡ് കഴിഞ്ഞ് ഗ്രൗണ്ടിൻ്റെ അവിടെ വരാമോ
ഞാൻ: ശരി
ജിൻഷ: പറ്റിക്കുമോ
ഞാൻ: ഇല്ല ഞാൻ വരാം
ജിൻഷ: അതെ നിത്യ അറിയണ്ട
ഞാൻ: അതെന്താ
ജിൻഷ: അതു വരുമ്പോ ചേട്ടനു മനസിലാവും
ഞാൻ: എന്നാ ശരി.
അപ്പോഴേക്കും നിത്യ ഞങ്ങൾക്കരികിലെത്തി. ഫുഡ് വന്നു ഞങ്ങൾ കഴിക്കാൻ തുടങ്ങി. ഫുഡ് ഒക്കെ കഴിഞ്ഞ് സാവധാനം ഞാൻ ഗ്രൗണ്ടിൻ്റെ അവിടെക്കു പോയി. എന്നെയും കാത്ത് ജിൻഷ ഒരു മരച്ചുവട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ അവൾക്കരികിലേക്കു ചെന്നു . അവളിൽ നിന്ന് ചെറിയ അകലം പാലിച്ചു ഇരുന്നു.അവൾ എന്തോ ചിന്തയിലാണ്.
ഞാൻ: തനിക്കെന്താ പറയാനുള്ളത്
അവൾ എന്നെ ഒന്നു നോക്കി. സ്വന്തമായി ഒരു ആറ്റിറ്റ്യൂഡ് ഉള്ള അവൾ ഇന്ന് വല്ലാതെ പതറിയിരിക്കുകയാണ്. വാക്കുകൾക്കായി അവൾ ബുദ്ധിമുട്ടുന്നു. അവളാകെ വിയർക്കുന്നു.
ഞാൻ: എന്താടോ തനിക്കു പറ്റിയത്
ജിൻഷ: എനിക്കറിയില്ല
ഞാൻ: എന്താ തൻ്റെ പ്രശ്നം
അവൾ മൗനമായി എന്നെ തന്നെ നോക്കി ഇരുന്നു. എന്തോ പറയാൻ ഉണ്ട് എന്നാൽ പറയാൻ കഴിയാത്ത അവസ്ഥ. ചിലപ്പോ അന്നത്തെ കാര്യത്തിന് മാപ്പ് പറയാനാവും മടി ഉണ്ടാവും
💬 Comments
View all comments