0%

Chapter Title : ഇന്ദൂട്ടിയുടെ നന്ദേട്ടന്‍ [Master]

Author : Master Read All Parts 306

ജന്മത്തിലും നീ തന്നെ എന്റെ ഇണ ആയിരിക്കണം എന്ന് ഭഗവാനോട് ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്” രാത്രി ആ വിരിമാറില്‍ തല ചായ്ച് കിടക്കുമ്പോള്‍ നന്ദേട്ടന്‍ പറയും. ലോകത്തിലേക്കും ഭാഗ്യവതിയായ ഭാര്യ ഞാനാണ്‌ എന്നെനിക്ക് ആ ദിനങ്ങളില്‍ ഒക്കെ തോന്നിയിട്ടുണ്ട്. പിന്നെ എപ്പോഴാണ് ഞങ്ങളുടെ ജീവിതത്തില്‍ കല്ലുകടി ആരംഭിച്ചത്? നന്ദേട്ടന് ആ പഴയ സ്നേഹം എന്നോടില്ലാതായി. അമ്മ എപ്പോഴും കുറ്റപ്പെടുത്തല്‍ തന്നെ. എന്ത് തെറ്റാണ് ഞാന്‍ ചെയ്തത് എന്നെനിക്ക് അറീല്യാരുന്നു. ഞാന്‍ വയ്ക്കുന്ന ആഹാരം മോശമാണ് എന്ന് നന്ദേട്ടന്‍ ഒരീസം പറഞ്ഞപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു പോയി. സ്വന്തം അമ്മയെപ്പോലെ ഞാന്‍ കണ്ടിരുന്ന നന്ദേട്ടന്റെ അമ്മ എന്നെ പലരുടെയും മുന്‍പില്‍ വച്ച് കുറ്റപ്പെടുത്താന്‍ തുടങ്ങി. ഒരീസം സഹികെട്ട് ഞാന്‍ നന്ദേട്ടനോട് ചോദിക്കുക തന്നെ ചെയ്തു: “നന്ദേട്ടാ..ഞാന്‍ എന്ത് ചെയ്തിട്ടാ അമ്മേം നന്ദേട്ടനും എന്നെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്? ഇത് എന്റെ ആ പഴയ നന്ദേട്ടന്‍ തന്നെയാണോ..ഞാന്‍ ചെയ്ത തെറ്റ് എന്തെന്ന് പറയൂ നന്ദേട്ടാ..ഞാന്‍ ആ കാലില്‍ വീണു മാപ്പ് ചോദിക്കാം..” പക്ഷെ എന്റെ കരച്ചിലിന് യാതൊരു മറുപടിയും നന്ദേട്ടന്‍ നല്‍കിയില്ല. “എന്റെ മോന്റെ ജീവിതം നശിപ്പിക്കാന്‍ കയറി വന്നവള്‍..നശൂലം..വേറെ എത്രയോ നല്ല കുട്ടികളുടെ ആലോചന അവന് വന്നതാണ്‌..അവള്‍ കൂടോത്രം ചെയ്ത് എന്റെ കുഞ്ഞിനെ മയക്കി എടുത്തില്ലേ...നാശം പിടിച്ചവള്‍” ഞാന്‍ കേള്‍ക്കെ, എന്നാല്‍ എന്നോട് നേരിട്ടല്ലാതെ ഒരീസം അമ്മ അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അത്രയ്ക്ക് ഹീനയായി ഞാന്‍ മാറിയോ? എന്നെ പൊന്നുമോളെ എന്ന് മാത്രം വിളിച്ചിരുന്ന ആ അമ്മ തന്നെയാണോ ഇങ്ങനെ സംസാരിക്കുന്നത്. ശരീരം തളര്‍ന്നുപോയ ഞാന്‍ നിലത്തേക്ക് വീണുപോയി. എനിക്ക്

💬 Comments

View all comments