Chapter Title : Inlaws Outlaws [XXX]
വിലാസിനീ.... അമ്മ അടുക്കളയില്‍ നിന്നു് വിളിച്ചു. ഓാാ... എന്നു വിളി കേട്ടുകൊണ്ട് ചേച്ചി അകത്തോട്ട് പോയി. അകത്ത് വീണ്ടും അടക്കി പിടിച്ച സംസാരം, ഞാന്‍ ഞാന്‍ ചെകിടോര്‍ത്ത് ശ്രദ്ധിച്ചു. ഇനി അത്താഴത്തില്‍ വല്ല മായം ചേര്‍ക്കാന്‍ പരിപാടിയുണ്ടോ!!!!
ചേച്ചി : അമ്മേ എനിക്കതീന്നു് 1000 രൂപ തരണം, സാരിയൊക്കെ കീറി.
അമ്മ : പിന്നെ നിന്റെ അമ്മിഞ്ഞ മുറിച്ചാണോ അവനു് കറിവെച്ച് കൊടുക്കാ... കുരുത്തം കെട്ടോളോ.... ആദ്യമായിട്ടാ അവന്‍ വീട്ടീ വരുന്നേ... അപ്പോ തന്നതൊക്കെ അവള്‍ക്കു് സാരിയെടുക്കാന്‍ വേണത്രെ...
ചേച്ചി : അതയ്യായിരമില്ലേ അമ്മ....?
അമ്മ : അതെ അയ്യായിരം, അവരെന്താ ലക്ഷപ്രഭുക്കളാ.....
ചേച്ചി : എവിട്യാ ആ രൂപ.... ഞാന്‍ നോക്കട്ടെ...
അമ്മ : ദാ... എണ്ണിനോക്കിക്യോ... അമ്മ അത് മടിക്കുത്തില്‍ നിന്നെടുത്തു കൊടുത്തു.
ചേച്ചി : ഓ...ഹോ ഈ അമ്മയുടെ ഒരു കാര്യം.... ഇതഞ്ഞൂറിന്റ്യാ... അമ്മ 500 ന്റെ നോട്ട് ഇതു വരെ കണ്ടിട്ടില്യേ.... കഷ്ടം
അമ്മ : ഭഗവാനേ അയ്യായിരം രൂപയോ..... ഭാഗ്യം കൃഷ്ണാ... ഗുരുവായൂരപ്പാ.... ഞാന്‍ നൂറിന്റ്യാന്നു വെച്ച് വല്ലവര്‍ക്കും കൊടുത്തേനേ. ങ്ഹാ നീ കടയിലോട്ട് ചെന്നു് കുറച്ച് സാമാനങ്ങള്‍ വാങ്ങിച്ചോണ്ട് വാ.... അല്ലെങ്കീ ആ ഇന്ദിര സ്‌ക്കൂളീന്നു് വന്നെങ്കി അവളെ വിട്ടാ മതി, ഇവിടെ നൂറു കൂട്ടം പണികളുണ്ട്.
അവരു് എന്നെ കാര്യമായി സല്‍ക്കരിക്കാനുള്ള പുറപ്പാടാണു്. ഞാന്‍ വീടും പരിസരവുമെല്ലാം ഒന്നു കാണാമെന്നു് കരുതി പുറത്തക്കിറങ്ങി. ഒരു കൊച്ചു പുരയിടം. ചുറ്റും വേലി കെട്ടി തിരിച്ചിട്ടുണ്ട്, വീടിനോട് ചേര്‍ന്നു് പനമ്പുകൊണ്ട് ഒരു മറപ്പുര... കുളി മുറിയാകും. അതുപോലൊന്നു് പുരയിടത്തിനു് പിന്നില്‍
💬 Comments
View all comments