0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 3 [ഫ്ലോക്കി കട്ടേക്കാട്]

: എന്നാലും ദൈവീക സദസ്സ് അല്ലെ, നിങ്ങളുട ആചാരങ്ങളും വിശ്വാസങ്ങളും പ്രകാരം പവിത്രമാക്കപ്പെട്ടത്,
ദീപ്തി : ടൈം ഉണ്ടോ എന്റെ കൂടെ വരാൻ…. ഞാൻ ഹിബ കയറിപ്പോയ വാതിലുകളെ ഒന്നു കൂടി നോക്കി. അവ അടഞ്ഞു തന്നെ!!... അതിനകത്തു എന്ത് നടക്കുന്നു എന്നത് എനിക്ക് അവ്യക്തമാണ്. ഒരുപക്ഷെ അവർ തമ്മിൽ കെട്ടിപ്പിടിക്കുകയാവാം…. ചന്ദനകുറിയണിഞ്ഞ ഹിബയുടെ നെറ്റിയിൽ ഉമ്മ വെച്ചേക്കാം, ഏയ്‌ അതിനു സാധ്യത ഇല്ല. സ്നേഹം ഉള്ളവർക്കേ അങ്ങന തുടങ്ങാൻ കഴിയു, ഇവിടെ സ്നേഹമല്ലല്ലോ…. “ഹലോ” വീണ്ടും ദീപ്തി…. ദീപ്തി : എന്തെങ്കിലും പ്രശ്നമുണ്ടോ ഞാൻ പോകണോ? ഞാൻ : ഏയ്‌ ഒന്നുമില്ല…. ദീപ്തിക്കു പുറകെ ഞാൻ നടന്നു. തന്റെ കുടുംബത്തിലെ ഉല്സവമായിട്ടും അതിലൊന്നും താല്പര്യം കാണിക്കാതെ ഒറ്റപ്പെട്ടു നടക്കുന്ന ദീപ്തി, ഒരല്പം വിചിത്രമായി തോന്നുന്നില്ലേ… അലങ്കാര വെളിച്ചെങ്ങളുടെ പ്രകാശം മറിഞ്ഞു, ദീപ്തി എന്നെയും കൊണ്ട് ഇരുട്ടിലൂടെ നടന്നു… തന്റെ വീടിന്റെ പുറകിലെ കതക് വഴി അകത്തേക്ക് നടന്നു… എന്റെ മനസ്സിൽ ഒരു തീക്കനൽ എരിയുന്നു… ഞാൻ ഒന്ന് നിന്നു. ദീപ്തി എന്നെ നോക്കി “പേടിക്കണ്ട” എന്ന് പറഞ്ഞു. ആ സമയത്തെ അവളുടെ മുഖത്തെ ഭാവം തീർത്തും എനിക്ക് അന്യമാണ്. വീടിനകത്തു ആരും തന്നെ ഇല്ല, എല്ലാവരും അമ്പലത്തിൽ പൂജയിൽ മുഴുകിയിരിക്കുന്നു ദീപ്തി ആ വീടിനകത്തെ പൂട്ടിയിട്ട ഒരു മുറിയുടെ വാതിലിൽ തുറന്നു… ദൈവ ശില്പങ്ങളാൽ നിറഞ്ഞ മുറി… ദീപ്തി എന്നെ മുറിയിലേക്ക് ക്ഷണിച്ചു.. 5 പേർക്കിരിക്കാവുന്ന ഒരു മുറി. നിലത്തു പുല്ലിനാൽ മെടഞ്ഞ ഒരു പായ. ദീപ്തി അതിൽ ഇരുന്നു.അവൾക് അഭിമുഖമായി എന്നെ ഇരുത്തി …

💬 Comments

View all comments