Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 4 [ഫ്ലോക്കി കട്ടേക്കാട്]
അല്ലങ്കിൽ ഹിബ അവളെ എനിക്ക് വാങ്ങി തന്നു....
ഞാൻ കണ്ണുകൾ ഒന്ന് തിരുമ്മി. ഹിബ എനിക്കൊരു ചായയുമായി വന്നു എന്റെ നേരെ നീട്ടി. ഞാൻ അവളെ പിടിച്ചു എന്റെ അരികിൽ ഇരുത്തി.. ഹിബയുടെ ഉണ്ടക്കണ്ണുകൾ എന്നോട് എന്തോ പറയാൻ കൊതിക്കുന്ന പോലെ, ചെറിയ ചുണ്ടുകൾ എന്നോട് മന്ത്രിക്കാൻ വെമ്പുന്നത് പോലെ... പിന്നിലേക്കു പിടിച്ച ഇടത് കൈ നീട്ടി അവളെനിക്ക് ഒരു എൻവലപ്പ് നീട്ടി...
“ഇതുകൊണ്ട് കാര്യമുണ്ടാകുമോ എന്നെനിക്കറിയില്ല. പക്ഷെ ഇത്രയെങ്കിലും ചെയ്യാൻ ആകുമെന്ന് ഞാൻ കരുതിയതല്ല”
ആ എൻവലപ്പ് എന്റെ കയ്യിലേക്ക് വാങ്ങുമ്പോൾ എന്റെ കൈകൾ വിറച്ചോ എന്നറിയില്ല. പക്ഷെ ഒന്നുറപ്പാണ്. ഹിബ!!!! ലോകത്തിലെ ബഹുഭൂരിഭാഗം ഭാര്യമാരും ചെയ്യാൻ മടിക്കുന്ന, അല്ലങ്കിൽ ഇഷ്ടപെടാത്ത ഒരു കാര്യമാണ് ഇന്നലെ എനിക്ക് വേണ്ടി ചെയ്തിരിക്കുന്നത്. ചോദ്യങ്ങൾ വീണ്ടും ഉയരുന്നു...
എനിക്ക് വേണ്ടിയാണോ? അതോ.....
അതിനുള്ള ഉത്തരം ഹിബ എനിക്ക് നൽകിയത് അവളുടെ തല എന്റെ തോളിൽ വെച്ചു കൊണ്ടാണ്. ഒരു ഭർത്താവ് എന്ന നിലയിൽ എനിക്ക് ഒരൽപ്പം ആശ്വാസമായിരുന്നു അത്. അതിലേറെ സന്തോഷവും.... കുറച്ചു നാൾ മുൻപ് വരെ കുട്ടിത്തം മാറാത്ത കുഞ്ഞു പെണ്ണ്, പെട്ടന്ന് ഉത്തരവാദിത്തമുള്ള ഒരു ഭാര്യയാകുന്നു. സ്നേഹിക്കുന്നവന് വേണ്ടി ഏതറ്റം വേറെ പോകാനും തയ്യാറാകുന്നു
നീ പെണ്ണ്!!!! വെറും പെണ്ണ്!!!
പണ്ടാരെല്ലാമോ പറഞ്ഞു പറഞ്ഞു കൈമാറിപ്പോന്ന ഒരു പ്രയോഗമാണിത്. ആൺവർഗത്തിന്റെ അഹന്തയിൽ നിന്നും ഉണ്ടായ വെറും ബാലിശമായ പ്രയോഗം. എന്നെ ഇക്കാലമത്രയും അമ്പരപ്പിച്ചിട്ടുള്ളതെല്ലാം പെണ്ണാണ് ഈ പറഞ്ഞ വെറും പെണ്ണ്!....
എന്നെ ആവോളം സ്നേഹിച്ചിട്ടുള്ളതെല്ലാം പെണ്ണാണ്. ഈ പറഞ്ഞ വെറും പെണ്ണ്! എന്റെ ജീവിതത്തിന്റെ വഴികളിൽ
💬 Comments
View all comments