Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 4 [ഫ്ലോക്കി കട്ടേക്കാട്]
ഒരു വിധി പറയാനുള്ള സാധ്യത ഉണ്ട്. സാധ്യതയല്ല. അങ്ങനെ തന്നെ പ്രതീക്ഷിച്ചാൽ മതി എന്നാണ് വക്കീൽ പറഞ്ഞത്.
സത്യമാണ്. പണവും അധികാരവും അവനുണ്ട്. ആ ഒരു ബലത്തിൽ മോൾടെ നല്ല വിദ്യാഭ്യാസവും ഭാവിയെയും പറഞ്ഞു കോടതിയെ അവർക്കു തെറ്റധരിപ്പിക്കാനാവും. കണ്ണുകൾ അറിയാതെ തന്നെ നനഞ്ഞു... കരയാൻ ഇനി കണ്ണ് നീരുണ്ടോ എന്നറിയില്ല. പക്ഷെ ഇനിയെങ്ങാനും ആരാധനയെ ദേവനും വിട്ടു കൊടുത്താൽ? ???
രാവിലെ കോടതിയിലേക്കിറങ്ങുമ്പോൾ ഫൈസി വിളിച്ചിരുന്നു. അവൻ കൂടുതലൊന്നും പറഞ്ഞിയില്ല..
“അത്ഭുതങ്ങൾ സംഭവിക്കും, അവസാന ചിരി, അത് നിന്റെ മാത്രമായിരിക്കും”
അവൻ എന്ത് കണ്ടിട്ടാണ് അങ്ങനെ പറഞ്ഞത് എന്നറിയില്ല. പക്ഷെ അവന്റെ വാക്കുകളക്ക് നല്ല ബലം ഉണ്ടായിരുന്നു. പക്ഷെ കോടതിയിൽ എന്ത് അത്ഭുദങ്ങൾ സംഭവിക്കാനാണ്? ആരാധന പോയി കഴിഞ്ഞാൽ ഞാൻ എങ്ങനെ ചിരിക്കും. ഫൈസി നിനക്കറിയില്ലേ ഞാൻ അവളെ എത്രത്തോളം സ്നേഹിക്കുന്നു എന്ന്. അവളില്ലാതെ എനിക്കാവില്ല എന്നും.....
10: 30 നു ആണ് ഞങ്ങളുടെ കേസ്. വക്കീൽ വന്നു എന്നോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്. അഥവാ വിധി നമുക്ക് പ്രതികൂലമാണെങ്കിലും മേൽകോടതികളിൽ പോകാം എന്ന് പറയുന്നു. അതിനർത്ഥം ഇവിടെ നിന്നും വിധി അനുകൂലമാവില്ല എന്നല്ലേ..
ഗേറ്റ് കടന്നു ദേവന്റെ കാർ വന്നു നിന്നു. വെള്ള മുണ്ടും ഷർട്ടും ധരിച്ചു ദേവൻ ഇറങ്ങി അവന്റെ അഴിച്ചിട്ട ബട്ടണിലൂടെ ഉള്ളിലെ പൂണൂൽ കാണുന്നുണ്ട്. എന്നെ രൂക്ഷമായി ഒന്ന് നോക്കി, ക്രൂരമായി ഒന്ന് ചിരിച്ചു....
“എന്നെ തോൽപിച്ചു കളഞ്ഞ ഭാവം അവന്റെ മുഖത്തുണ്ട്”
സമയം 10:30....
കോടതി മുറി.... ദേവന്റെ വക്കീൽ ആരാധനക്ക് വേണ്ടി വാദിക്കുന്നു, എൻറെ സാമ്പത്തികകമാണ് അവരുടെ പ്രധാന ആയുധം എന്ന് വെക്തം. എന്റെ വക്കീൽ തല കുമ്പിട്ടു ഇരുന്നു....
ഞങ്ങളുടെ വാദത്തിന്റെ സമയം തുടങ്ങി.... എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു... കയ്യിലെ കേട്ടു പേപ്പറുകളുമായി വക്കീൽ സർ എഴുന്നേറ്റു
-x-x-x-x-x-x –
ഫൈസി...
വിജനമായ ആ റോഡ് സൈഡിൽ നിർത്തിയിട്ട ലോറിയുടെ മറവിൽ ഫൈസി ഇരുന്നു.. മൂന്നു പേരുണ്ട്. ഓടി ഓടി ഇവിടെ വരെ എത്തി. ഇനി ഓടാൻ വയ്യ. കയ്യിലെ കത്തികൊണ്ടുള്ള വരയിൽ
💬 Comments
View all comments