0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 7 [ഫ്ലോക്കി കട്ടേക്കാട്]

കഴിവുള്ള മാറ്റിരാൾ ഇല്ല.... നമുക്ക് ഒരു ദിവസം ഇതിനു വേണ്ടി മാറ്റിവെക്കാം........

അമ്മയുടെ വാക്കുകൾ എന്നിൽ ആവേശം നിറച്ചു.... ഡ്രസ്സ്‌ എല്ലാം എടുത്തണിഞ്ഞു അമ്മ പോകാൻ ഒരുങ്ങി പോകുന്നതിനു മുൻപ് അമ്മ എനിക്കൊരു ഉമ്മ തന്നു.....

“ വരുന്ന ഉത്സവത്തിന്, മോളൊരു ദേവത പോൽ ഒരുങ്ങണം. അന്ന് മുതൽ മോളൊരു പുതിയ ജീവിതം തുടങ്ങും.... സുഗങ്ങളുടെ അറ്റമില്ലാത്ത ലോകം.... “

ഇതും പറഞ്ഞു അമ്മ പോയി......

ഞാൻ സോഫയിൽ കുറച്ചു സമയം ഇരുന്നു. അറിയാതെ കണ്ണുകൾ അടഞ്ഞു... ബെൽ അടിക്കുന്നത് കേട്ടപ്പോൾ ആണ് ഉണർന്നത്. ഞാൻ വാതിൽ തുറന്നതും മുന്നിൽ ദീപ്തി.

ദീപ്തി എന്നെ നോക്കി ഒന്ന് ചിരിച്ചു.... ഞാനും. ദീപ്തി എന്നെ ഒന്നു പുണർന്നു..... എനിക്കത് ഒരു അത്ഭുതം ആയിരുന്നു. ദീപ്തി എന്നോട് ഒരുപാട് സംസാരിക്കാറുണ്ട്. പക്ഷെ വീട്ടിൽ വരാറുണ്ടായിരുന്നില്ല. ഞാൻ വിളിക്കാറുണ്ടായിരുന്നു. പിന്നീടാവാം എന്ന് പറയുന്നതല്ലാതെ വരാറുണ്ടായിരുന്നില്ല.... പക്ഷെ ഇപ്പോൾ???

എനിക്ക് സന്തോഷവും അതോടൊപ്പം അതിശയോക്തിയുമായി . പക്ഷെ എന്റെ പ്രതീക്ഷകളെ എല്ലാം തകിടം മറിക്കുന്ന കാര്യങ്ങൾ ആയിരുന്നു അന്ന് മുതൽ സംഭവിച്ചത്, പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ ദീപ്തി ഒരു വഴിതിരിവാവുകയായിരുന്നു...... ദീപ്തി എന്റെ പ്രിയ കൂട്ടുകാരി ആവുകയായിരുന്നു. അങ്ങന പറഞ്ഞാൽ ചിലപ്പോൾ കുറഞ്ഞു പോകും. ഞാനും ദീപ്തിയുണ് തമ്മിൽ പ്രണയിക്കുകയായിരുന്നു.....!!!!

ലോകത്തിലെ മഹത്തരമായ പ്രണയം “ ഒരു പെണ്ണിന് മറ്റൊരു പെണ്ണിനോട് തോന്നുന്ന പ്രണയം “

ഓരോ ജന്മങ്ങൾക്കും ഓരോ ലക്ഷ്യങ്ങളുണ്ട്. ദിശയില്ലാത്ത എന്റെ ജീവിതത്തിന് ആദ്യമായി ലക്ഷ്യബോധം ലഭിച്ചത് ദീപ്തിയിലൂടെ ആയിരുന്നു....

+++++++++++++

ദീപ്തി :
ദിവസം : ഉത്സവം
സമയം :

💬 Comments

View all comments