Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ [ഫ്ലോക്കി കട്ടേക്കാട്]
മയക്കുമെന്ന് തോന്നുന്നു. വെളുത്തു തുടുത്ത മുഖത്തെ ചോര പൊടിയുന്ന ചുണ്ടുകൾ അറിയാതെയെങ്കിലും വിറച്ചോ? സദാ വിടർന്ന കണ്ണുകളിൽ കാമമോ ഭയമോ? അതോ കാമം കലർന്ന അഭിനിവേഷമോ? എനിക്കറിയില്ല അത്രയും മനസ്സിലാക്കാൻ മാത്രം ഞാൻ പഠിച്ചിട്ടില്ല. ഓരോ അടി മുന്നോട്ട് വെക്കുമ്പോഴും ശ്വാസഗതിക്കു അനുസരിച്ചു അവളുടെ മുലകൾ ഉയർന്നു താഴ്ന്നു. വീണ്ടും വീണ്ടും കാലെടുത്തു വെക്കാൻ മാത്രം അവളെ ആകർഷിക്കുന്ന ആ ഒരു കാര്യം, എന്തായിരിക്കും.
പ്രണയം!!!
“ഏയ് അല്ല, എന്നേക്കാൾ നന്നായി അവളെ പ്രണയിക്കാൻ മറ്റാർക്കും ആവില്ല”
എങ്കിൽ പിന്നെ കാമം!!!
“ആവാം, പക്ഷെ ഉറപ്പില്ല”
ഉറപ്പുള്ള ഒന്നേ ഒള്ളു
“ഭൂതകാലം “
ചെരിച്ചു വെട്ടിയ മുടിയിൽ ചൂടിയ മുല്ലപ്പൂ അവിടം സുഗന്ധം പരത്തികൊണ്ടിരുന്നു... മൺചിരാതിൽ. എരിയുന്ന തീ നാളെങ്ങൾ അവളുടെ മുടിയിഴകൾക്കും മുഖത്തിനും സ്വർണ നിറം നൽകി. നെറ്റിയിൽ ചാർത്തിയ ചന്ദനകുറി ക്ഷേത്ര ദീപങ്ങൾക്കിടയിലെ ദേവിയോട് അനുസ്മരിപ്പിച്ചു. നൊടികൾ യുഗങ്ങളായി മാറുന്നപോലെ, എന്നിൽ നിന്നും അവളിലേക്കുള്ള അകലം കാൽപാതങ്ങളുടെ ചലനങ്ങളിൽ കൂടി കൊണ്ടിരുന്നു. ഇനി ഒരു കാൽപാതത്തിന് അപ്പുറം, ഒരു കതകിനപ്പുറം…
“എന്റെ ഹിബ.....!”
പണ്ടെന്നോ ഉമ്മ പറഞ്ഞ ആ കാര്യങ്ങൾ എന്റെ കണ്ണുകളിൽ ഞാൻ കണ്ടു. ഉമ്മ പറഞ്ഞ വാക്കുകൾ ഞാൻ ഇപ്പോഴും ഓർക്കുന്നു .
“മരണത്തിനു തൊട്ടു മുമ്പുള്ള നിമിഷം”
അതേ, അത് വരെ താൻ ചെയ്ത കാര്യങ്ങൾ എല്ലാം തന്റെ കണ്മുന്നിൽ ഒരു ചലച്ചിത്രം പോലെ തെളിയും. നിമിഷ നേരങ്ങളിൽ അത് നിന്റെ മുന്നിൽ വന്നു പോയിക്കൊണ്ടേ ഇരിക്കും. അവസാനത്തിലെ ഒരു ഓർമപ്പെടുത്തൽ പോലെ.
“ ഞാൻ മരിക്കുകയാണോ?”
“അപ്പോ അവൾ??
💬 Comments
View all comments