0%

Chapter Title : ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]

Author : Pamman Junior Read All Parts 704
കൂടെ അവള്‍ടെ മൊബൈലും... എന്നിടവള്‍ പറഞ്ഞു.. മന്യുവല്ലേ.... ' ന്‍ഹൂഹും, അല്ല. ഞാന്‍ അല്പം ശബ്ദം വ്യത്യാസപ്പെടുത്തി മൂളി. പെട്ടന്ന് മുഖത്തെ ചിരി അപ്രത്യക്ഷമായ പോലെ, എനിക്ക് എന്റെ വിരലുകളിലൂറ്റെ അറിയാന്‍ കഴിഞ്‌നു, പിന്നെ അവള്‍ടെ കൈകള്‍ എന്റെ കയ്യില്‍ മുറുകെ പ്ടിച്ച് മാറ്റാന്‍ ശ്രമം ആരംഭിച്ചു.. അവിടെയുണ്ടായിരുന്ന ചിലരൊക്കെ നോക്കാന്‍ തുടങ്ങിയിരുന്നു. ഇല്ലെങ്കില്‍ കുറച്ചു നേരം കൂടി ഞാന്‍ കണ്ണുപൊത്തിക്കളിച്ചേനെ. ഞാന്‍ കൈകള്‍ അയച്ചു. അതില്‍ പിടിച്ചുകൊണ്ടു തന്നെ അവള്‍ തിരിഞ്ഞു നിന്ന് എന്റെ മുഖത്തേക്ക് നോക്കി. എന്നേക്കാല്‍ ഒരു അഞ്ചിഞ്ചെങ്കിലും ഉയരം കുറവായിരിക്കണം. മുകളിലേക്ക് നോക്കി അപരിചിതനെ അവള്‍ തിരിച്ചറിഞ്ഞു. ആ കണ്ണിലെ തിളക്കം അത് വിളംബരം ചെയ്യുന്നുണ്ടായിരുന്നു. ഹായ്... അവള്‍ മുത്തുപോലെയുള്ള പല്ലുകള്‍ കീഴ് ചുണ്ടുകളില്‍ ചേര്‍ത്ത് വച്ച്, കവിളിലെ ആഴമുള്ള നുണക്കിഴി നീട്ടി എന്നെ നോക്കി മന്ദഹസിച്ചു. ഹേയ്. ഞാനും അതേ പോലെ, അത്ര ഭംഗിയുള്ള ചിരി അല്ലെങ്കിലും, ഒന്ന് അവള്‍ക്കും സമ്മാനിച്ചു. പിന്നെ കുറച്ചു നേരം ഞാനാ കണ്ണിന്റെ പരപ്പും നുണക്കുഴിയുടെ ആഴവും അളന്ന് അവിടെ ഒന്നും മിണ്ടാതെ നിന്നു പോയി. നമുക്ക് ഇവിടെ ഇരുന്നാലോ... കോണ്‍ക്രീറ്റ് ബെഞ്ചുകളൊന്നിലേക്ക് ചൂണ്ടി അവള്‍ ചോദിച്ചു. വേണ്ട. നമുക്ക് ഒന്നു ചുറ്റിയിട്ടു വരാം. ഇവിടെ നിറയെ ആളുകള്‍. എനിക്ക് അല്പം ക്ലോസ്‌റ്റ്രോഫോബിയ ഉണ്ട്. മാത്രവുമല്ല മഴ വരുമോ എന്നു സംശയം ഉണ്ട്.
എന്താ? .. ങും ശരി. മന്യു ചായ കുടിച്ചില്ലല്ലോ. ആദ്യം അതാവാം. ഞാന്‍ ചായ കുടിച്ചിട്ടില്ല എന്നെങ്ങനെ ഇവള്‍ക്ക് മനസ്സിലായി.? എനിക്ക് കൗതുകമായി. ഇനി ടൂത്ത്‌പേസ്റ്റെങ്ങാനും ചുണ്ടത്ത് പറ്റിയിരിക്കുന്നുണ്ടോ. ഞാന്‍

💬 Comments

View all comments