0%

Chapter Title : ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]

Author : Pamman Junior Read All Parts 707
കോഴിക്കോട് ടൗണിലെത്തി. മാവൂര്‍ റോഡിലെ ഫോക്കസ് മാളില്‍ കയറ്റി. രാഖി എന്റെ ഉദ്ദേശ്യം അറിയാതെ ഇടക്കിടക്ക് എന്റെ മുഖത്തു നോക്കുന്നുണ്ട്. എന്റെ ഒരു സുഹൃത്തിനു കുറച്ചു ഡ്രസ്സും മറ്റും വാങ്ങണം. രാഖി സഹായിക്കുമോ.. അതിനെന്താ.. എന്നേക്കാള്‍ ആവേശമായിരുന്നു അവള്‍ക്ക്. സുഹൃത്ത്, ആളെങ്ങനെ? അവള്‍ കൗതുകം കൊണ്ടു, രാഖിയെപ്പോലെ തന്നെ. അല്പം വെളുത്തിട്ടാണ്. ആണോ. എങ്കില്‍ എളുപ്പമായി. അവള്‍ കരിമ്പിന്‍ കാട്ടില്‍ കയറിയ ആനക്കുട്ടിയെപ്പോലെ അവിടെ തുണിക്കടയില്‍ ഉണ്ടായിരുന്ന സകലതു വലിച്ചു വാരിയിട്ട്, കണ്ണാടിയില്‍ പോയി ദേഹത്ത് ചേര്‍ത്ത് വച്ച് ചേര്‍ച്ച ഉറപ്പു വരുത്തി. ഇടക്ക് എന്റെ അടുക്കല്‍ വന്ന് ഒരോന്നിന്റെയും വില കാണിച്ചു പേടിപ്പിക്കാന്‍ ശ്രമിച്ചു. ഞാന്‍ ഒരു കൂളിങ്ങ് ഗ്ലാസ് എടുത്തു വച്ചു ഇതൊന്നും എനിക്ക് ബാധകമല്ല എന്ന രീതിയില്‍ പ്രോത്സാഹനം നല്‍കി. എന്റെ കയ്യില്‍ അത്യാവശ്യം പണമുണ്ട്. ഇല്ലാത്തത് അതാണ്, സൗഹൃദവും സെക്‌സും. റോസാപ്പൂക്കളോടുള്ള ഇഷ്ടം കൊണ്ട് അത് കടയില്‍ നിന്നു വാങ്ങിക്കുന്നവരും അവയെ വളര്‍ത്തി ഉദ്യാനം സൃഷ്ടിക്കുന്നവരുമുണ്ട്. ഈ പനിനീര്‍പൂ വിരിഞ്ഞ ശേഷമാണ് ഞാന്‍ അത് ചട്ടിയോടെ വാങ്ങിക്കാന്‍ തീരുമാനിക്കുന്നത്. ഒരു മണിക്കൂറു നേരത്തെ താണ്ഡവത്തിനുശേഷം ഒന്നു രണ്ട് കവറുകളുമായി ഞങ്ങള്‍ കൗണ്ടറില്‍ എത്തി. മനേജര്‍ ഇടക്ക് വന്ന് മാഡത്തിനു ഒരു കവറില്‍
ഗിഫ്റ്റും കൊടുത്തു. മാഡം വളരെയധികം സന്തോഷവതിയായി. ഇത്രയും നേരം പണിയെടുത്തതിന്റെ കൂലിയായിട്ട് സമ്മാനം കിട്ടിയല്ലോ. ഗിഫ്റ്റ് ബോക്‌സ് എന്നെ കാണിച്ച്, ഇതെനിക്ക് എന്ന് മുഖം കൊണ്ട് വക്രിച്ചു കാണിച്ചു. ഞാന്‍ ചിരിച്ചു തലയാട്ടി. അപ്പോള്‍ ഈ വാങ്ങിയതെല്ലാം അവള്‍ക്കാണെന്നറിഞ്ഞാല്‍ ഉണ്ടാകുന്ന സന്തോഷം എന്തായിരിക്കുമെന്ന് ആലോച്ചിച്ച് ഊറി ച്ചിരിക്കുകയായിരുന്നു ഞാന്‍.

💬 Comments

View all comments