Chapter Title : ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]
ഞാന്‍ മനോജ്, വയസ് 40 ആവാറായിട്ടുണ്ട്. അത് കണ്ടാലറിയാമായിരിക്കും അല്ലേ.
അവള്‍ വിശ്വസിക്കാത്ത മട്ടില്‍ തലയാട്ടി. ദ ഫേമസ് ഇന്ത്യന്‍ നോഡ്! ഇംഗ്ലണ്ടിലെ എന്റെ സുഹൃത്തുക്കള്‍ ചിലര്‍ പറയാറുണ്ട്, ഇന്ത്യക്കാരുടെ തലയാട്ടലിനെ പറ്റി. എന്തിനും ഉത്തരമായി തലയാട്ടി കാണിക്കും നമ്മളത്രെ. അവര്‍ക്ക് അതു കണ്ടാല്‍ പ്രാന്താവും. എന്തിനു അറബികള്‍ വരെ ഇന്ത്യക്കാരുടെ തലയാട്ടലിനെ പറ്റി കളിയാക്കും.
അവള്‍ വീണ്ടും കേള്‍ക്കാനായി ആകാംക്ഷയോടെ കാത്തിരുന്നു.
ഒരു കല്യാണം കഴിച്ചു, 12 വയസ്സുള്ള മോളുണ്ട് എനിക്ക്. സുനയന. ഭാര്യയും ഞാനും വഴി പിരിഞ്ഞ് ഇപ്പോള്‍ വര്‍ഷങ്ങളായി. മോളെനിക്കു ജീവനാണ്.
എനിക്ക് കുറച്ചു ബിസിനസുകള്‍ ഉണ്ട്. പുതിയ സംരഭങ്ങള്‍ക്ക് ഏഞ്ചല്‍ ഫണ്ടിങ്ങും ചെയ്യാറുണ്ട്.
ഇനി.. വിവാഹം കഴിക്കുന്നില്ലേ? അവളുടെ ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എല്ലാ പെണ്ണുങ്ങളും എന്നെ പരിചയപ്പെട്ടാല്‍ ആദ്യം ചോദിക്കുന്ന അതായിരുന്നു.
എന്താ... രാഖിക്കു സമ്മതമാണോ? ....
ഞാന്‍ ഒരു തമാശക്കു ചോദിച്ചതാണെന്ന് അവള്‍ വിചാരിച്ചു.
ഹോ.. ഈ കിളവനെയോ... എനിക്കെങ്ങും വേണ്ട. അവള്‍ ഉരുളക്കുപ്പേരി പോലെ മറുപടി തന്നു.
സമയമായല്ലോ. ഇനി ഈ ട്രാഫിക്കില്‍ നമ്മള്‍ വീട്ടിലെത്തുമ്പോഴേക്കും ഒരു നേരമാവും കേട്ടോ.
കാറില്‍ കയറി കുറച്ചുനേരത്തേക്ക് അവള്‍ ഒന്നും മിണ്ടിയില്ല. ഞാനും.
ഐസ് രൂപപ്പെട്ടുവരികയാണോ. ഞാന്‍ അതുടക്കാന്‍ തീരുമാനിച്ചു.
രാഖീ, ഇന്ന് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസമായിരുന്നു.
എന്റേയും.. അവള്‍ ഇടക്ക് കയറി പ്പറഞ്ഞു..
ഞാന്‍ പറഞ്ഞു തീരട്ടെ,... ബിസിനസ് മീറ്റിങ്ങിലൊക്കെ ഇങ്ങനെ ആരെങ്കിലും ഇടക്ക് കയറി സംസാരിച്ചാല്‍ അവന്റെ അവസാനമായിരിക്കും അന്ന്.
അവള്‍ നിശബ്ദയായി.
ഒരു പാടു നാളുകള്‍ക്ക് ശേഷം, ഞാന്‍ മനസ്സു തുറന്ന് ചിരിച്ചു,
💬 Comments
View all comments