Chapter Title : ഇറച്ചി കോഴികൾ വിൽക്കപ്പെടും [ഉർവശി മനോജ്]
കൊടുത്തോ സുമേ "
അടുക്കളയിലേക്ക് കയറി വന്ന സുധാകരൻ അവരോടായി ചോദിച്ചു.
"എട്ടനുള്ള ചായ ദേ ഞാൻ ഉമ്മറത്തേക്ക് കൊണ്ട് വരിക ആയിരുന്നു "
അല്പം ബഹുമാനത്തോടെ തന്നെ ചായ സുധാകരന് നേരെ നീട്ടിക്കൊണ്ട് സുമ പറഞ്ഞു.
"ഹേയ് ഞാൻ ചുമ്മാ പറഞ്ഞതാ .. നേരം വെളുത്ത് ഇതിപ്പോ രണ്ടാമത്തെ ചായ ആണ് .. എന്താണ് ഇവിടെ രണ്ടാളും കൂടെ ഒരു സംസാരം "
സുമയുടെ കയ്യിൽ നിന്നും ചായ വാങ്ങി സുധാകരൻ ചോദിച്ചു.
"ഞാൻ നാത്തൂന്‍റെ അടുത്ത് ആ ഒഴിഞ്ഞ് കിടക്കുന്ന കട മുറി ഇറച്ചി കോഴി കച്ചവടം നടത്തുന്നതിന് ചോദിക്കുകയായിരുന്നു " ലളിത പറഞ്ഞു
"ഞങ്ങളീ പട്ടാളക്കാർക്ക് പിരിഞ്ഞു വന്നാൽ ഒരു ദിവസം പോലും ചുമ്മാ ഇരിക്കാൻ വലിയ പാടാണ് .. അപ്പോ ഇവളാണ് ഇങ്ങനെയൊരു ബിസിനസിനെ പറ്റി പറയുന്നത് , ഞങ്ങടെ വീട്ടിൽ നിന്നും ഒരു രണ്ടു കിലോമീറ്റർ ദൂരം അല്ലേ ഇങ്ങോട്ട് ഉള്ളൂ .. അതു കൊണ്ടു തന്നെ എനിക്ക് എപ്പോഴും വന്നു പോകാനും എളുപ്പമാണ് " സുധാകരൻ പറഞ്ഞു.
"നിങ്ങളെ പോലെ ഒരു ആൺ തരി അല്ല ഞങ്ങൾക്ക് , രണ്ടു പെൺകുട്ടികളാണ് .. ദാ എന്ന് പറയും മുൻപേയാണ് പെൺകുട്ടികൾ വളരുന്നത് .. ഇനി ഉള്ള കാലം ഏട്ടന്റെ പട്ടാളത്തിൽ നിന്നുമുള്ള പെൻഷൻ മാത്രം കൊണ്ട് കഴിയുവാൻ വലിയ ബുദ്ധിമുട്ടാണ് "
ലളിത പ്രാരാബ്ധങ്ങളുടെ കെട്ട് അഴിക്കുവാൻ തുടങ്ങിയപ്പോൾ സുമയ്ക്ക് ദേഷ്യം വന്നു.
അല്ലെങ്കിലും സ്വന്തം ബുദ്ധിമുട്ട് നിരത്തി പ്രശാന്ത് ഏട്ടന്റെ കയ്യിൽ നിന്നും പൈസ അടിച്ചു മാറ്റുവാൻ
💬 Comments
View all comments