0%

Chapter Title : ഇറച്ചി കോഴികൾ വിൽക്കപ്പെടും [ഉർവശി മനോജ്]

സുമേ... ഉച്ചയ്ക്ക് കറിക്ക് കൂട്ടാൻ ഒന്നുമില്ലെങ്കിൽ ഓടിച്ചെന്ന് ഒരു കോഴിയെ മേടിച്ചു കറി വെയ്ക്കാമല്ലോ " റഷീദ പറഞ്ഞു.

"നിങ്ങള് ഇത് എന്തറിഞ്ഞിട്ടാണ് റഷീദ പറയുന്നത് .. വീടിന്റ മുന്നിലിട്ട് കോഴിയെ കൊല്ലുന്ന പരിപാടിക്ക് എനിക്ക് താല്പര്യമില്ല "

"ആട്ടെ ... ആരാ കോഴിയെ അറക്കാൻ നിൽക്കുന്നത്.. പട്ടാളത്തിൽ ഉണ്ടായിരുന്ന അവളുടെ കെട്ടിയോൻ ആണോ ?"

"അല്ലന്നേ ... ഏതോ ഒരു പയ്യനെ നിർത്താനാണ് പരിപാടി "

"എടീ സുമേ .. അങ്ങനെയാണെങ്കിൽ ആ പയ്യനെ കൊണ്ട് തന്നെ അത്യാവശ്യം വീട്ടു ജോലി കൂടി നമുക്ക് ചെയ്യിപ്പിക്കാം, അവനോട് ഇവിടെ താമസിക്കാൻ പറ " റഷീദ പറഞ്ഞു

"ഇവിടെ എവിടെ താമസിക്കാനാണ് ഞങ്ങടെ വീട്ടിലോ ...? സുമ ആശ്ചര്യത്തോടെ ചോദിച്ചു.

"പ്രശാന്തന്റെ അച്ഛൻ സുഖമില്ലാതെ കിടന്ന ചായ്പ്പിൽ ആ പയ്യൻ കിടന്നോളും .. "

"അയ്യോ ... ആ ചായ്‌പ്പിൽ കിടന്നല്ലെ പ്രശാന്ത് ഏട്ടന്റെ അച്ഛൻ മരിച്ചത് അതിനു ശേഷം ആ മുറി അടച്ചിട്ടിരിക്കുകയാണ് "

"പ്രശാന്തന്റെ അച്ഛൻ ഒക്കെ ചത്ത് മലർന്നിട്ട്‌ കാലം കുറെ ആയില്ലേ .. അവര് കോഴിക്കട തുടങ്ങിയാൽ ആ പയ്യനെ നമുക്ക് അതിൽ താമസിപ്പിക്കാം " റഷീദ പറഞ്ഞു

"നിങ്ങള് ഒന്ന് പോയെ റഷീദ .. ഇവിടെ കട കൊടുക്കുവാൻ തന്നെ എനിക്ക് താല്പര്യമില്ല, അപ്പോഴാണ് വല്ലോരെയും വീട്ടിൽ കയറ്റി താമസിപ്പിക്കുന്ന കാര്യം പറയുന്നത് " അല്പം ദേഷ്യത്തോടെ സുമ പറഞ്ഞു.

തിരികെ തന്റെ വീട്ടിലേക്ക് നടക്കുമ്പോൾ റഷീദ ചിന്തിച്ചതും കോഴിക്കട തുടങ്ങിയാൽ വരാൻ പോകുന്ന ആ പയ്യനെ പറ്റി ആയിരുന്നു.

💬 Comments

View all comments