0%

Chapter Title : ഇറച്ചി കോഴികൾ വിൽക്കപ്പെടും [ഉർവശി മനോജ്]

ആയി കഞ്ചാവിന്റെ ഉപയോഗവും തുടങ്ങിയിട്ടുണ്ട് അത്രേ.

പകൽ സമയത്തെ കൊച്ചു വാർത്തമാനങ്ങളിൽ സ്വന്തം മകനെ പറ്റി റഷീദ പറഞ്ഞത് കേട്ട് ഞാൻ വായും പൊളിച്ചു നിന്നിട്ടുണ്ട്.

"നിനക്ക് അവനെ ഒന്ന് നിയന്ത്രിച്ചു കൂടെ റഷീദ ...?"

"വാപ്പ ഇല്ലാതെ വളർന്ന കുട്ടിയല്ലേ , നിയന്ത്രണങ്ങൾ ഒക്കെ എന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടു പോയി .. പിന്നെ പ്രായ പൂർത്തിയായ ചെറുക്കൻ അല്ലേ എന്നെങ്കിലും സ്വ ബുദ്ധി തോന്നി നന്നാകുന്നു എങ്കിൽ നന്നായിക്കോട്ടെ"

വളരെ നിസ്സാരമായി റഷീദ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് അതിശയമാണ് തോന്നിയത്. ഒപ്പം സ്വന്തം മകൻ അനന്തുവിനെ ഓർത്തുള്ള പേടിയും. ഇപ്പോൾ അവൻ ഷാനവാസിനോട് മിണ്ടുന്നത് കാണുമ്പോൾ പോലും ഉള്ളിൽ പേടിയാണ്.

ഇങ്ങനെ ഓരോന്ന് മനസ്സിൽ ചിന്തിച്ച് റോഡ് ക്രോസ് ചെയ്ത് പണ്ടെപ്പോഴോ പാതി വഴിയിൽ പണി നിർത്തിയ ഗേറ്റ് ഇല്ലാത്ത റഷീദയുടെ മുറ്റത്തേക്ക് കടന്ന് വെളിച്ചം കാണുന്ന മുറിയുടെ പാതി മാത്രം തുറന്നു കിടക്കുന്ന ജനാല ലക്ഷ്യമാക്കി സുമ നടന്നു.

'നീ ഒരുത്തി ആയിരുന്നല്ലോ ചായിപ്പിൽ ആ ചെറുക്കനെ കിടത്തുവാൻ സപ്പോർട്ട് ചെയ്തത് ... എന്നിട്ട് ദേ പാതി രാത്രി ഗേറ്റും തുറന്നിട്ട് എവിടേക്കോ പോയിരിക്കുന്നു '

ഉറങ്ങി കിടക്കുകയാണെങ്കിൽ പോലും റഷീദയോട് ഉച്ചത്തിൽ ഇങ്ങനെ വിളിച്ചു പറയണം എന്ന് മനസ്സിൽ കരുതി സുമ ജനാലയുടെ കർട്ടൻ അരിശത്തോടെ വലിച്ചു മാറ്റി.

സുമ ഒന്ന് ഞെട്ടി ... ആരെ കാണുന്നില്ല എന്ന് റഷീദയോട് പരാതി പറയുവാനാണ് താൻ അവിടെ എത്തിയത് .. അതേ വ്യക്തി ഉടു തുണി പോലുമില്ലാതെ റഷീദയോടൊപ്പം കട്ടിലിൽ ... പരസ്പരം

💬 Comments

View all comments