0%

Chapter Title : ഇറച്ചി കോഴികൾ വിൽക്കപ്പെടും [ഉർവശി മനോജ്]

സ്വന്തം ഇഷ്ടം സാധിച്ചു എടുക്കുന്നതിനു വേണ്ടി ആ പയ്യനെ വശീകരിക്കുവാൻ ശ്രമിച്ചു .. ഒടുവിൽ പിടിക്കപ്പെട്ടപ്പോൾ കെണിയിൽ വീണ എലിയുടെ അവസ്ഥയായി തനിക്ക്. ' ആരോടെന്നില്ലാതെ സുമ സ്വയം പറഞ്ഞു.

ഹാളിലെ ചുമരിൽ തൂക്കിയിരിക്കുന്ന ക്ലോക്കിൽ മണി പത്ത് അടിച്ചു .. ആ മണി മുഴക്കം തന്റെ ചങ്കിൽ ഒരു പെരുമ്പറ പോലെ മുഴങ്ങുന്നത് സുമ അറിഞ്ഞു .. പെട്ടെന്ന് തൊട്ടടുത്തിരുന്ന മൊബൈൽ ഫോൺ ശബ്ദിച്ചു ... അതിൽ തെളിഞ്ഞ നമ്പർ സുമയെ ഭയപ്പെടുത്തി ,

'പ്രശാന്ത് ഏട്ടൻ ' ... ആ പാവം എന്റെ തല വേദന എങ്ങനെയുണ്ടെന്ന് അറിയുന്നതിനു വേണ്ടി വിളിക്കുകയാണ് .. ഫോൺ എടുത്താൽ ഒരു പക്ഷേ താൻ പൊട്ടിക്കരഞ്ഞുവെന്നിരിക്കും .. ചിലപ്പോൾ മനസ്സിൽ താങ്ങുന്ന ഈ ഭാരം മുഴുവൻ ഏട്ടനോട് താൻ ഏറ്റു പറയും ... വേണ്ട .. ഫോൺ എടുക്കാതിരിക്കുന്നതാണ് നല്ലത്.

ഫോൺ റിങ് അവസാനിച്ചതിന് തൊട്ടു പിറകെ ആരോ ഗേറ്റ് തുറക്കുന്നത് സുമ കേട്ടു ... അത് ഷാനവാസ് ആയിരിക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു. മെയിൻ ഡോർ തുറക്കുന്നതിനു മുൻപ് സൈഡിലെ ജനാലയുടെ കർട്ടൻ മാറ്റി അവൾ നോക്കി .. അതേ .. ഷാനവാസാണ് .. അവന്റെ ചുണ്ടിൽ എരിയുന്ന സിഗരറ്റും ഉണ്ട്. ആ സിഗരട്ടിലെ അവസാന പുകയും ആഞ്ഞു ആഞ്ഞു വലിച്ചു സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ചെടുത്തിട്ട്‌ ബാക്കി വന്ന കുറ്റി നിലത്തെറിഞ്ഞു വലതു കാൽ കൊണ്ട് കെടുത്തി , ചുറ്റുപാടും ഒന്ന് നോക്കി ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്തി മെയിൻ ഡോറിന് അടുത്തേക്ക് അവൻ എത്തി.

💬 Comments

View all comments