Chapter Title : ഇറച്ചി കോഴികൾ വിൽക്കപ്പെടും [ഉർവശി മനോജ്]
'ഓ .. റഷീദ ഇത്ര പെട്ടെന്ന് കാര്യം നാടു മുഴുവൻ പാട്ട് ആക്കിയോ ' സുമയ്ക്ക് ദേഷ്യം വന്നു ... അവൾ അനന്തുവിനോട് പറഞ്ഞു ,
"നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ആ വൃത്തി കെട്ട ചെറുക്കനും ആയി കൂട്ടു കൂടി നടക്കരുതെന്ന് "
"അപ്പോ റഷീദ ഇത്ത ഇവിടെ വന്ന് അമ്മയോടു കൂട്ട് കൂടി സംസാരിച്ചു ഇരിക്കുന്നതിന് കുഴപ്പമൊന്നുമില്ലെ "
"തർക്കുത്തരം പറയുന്നോ അധിക പ്രസംഗി .. "
ദേഷ്യത്തോടെ അനന്തുവിന്റെ തോളിൽ സുമ ഒരു അടി കൊടുത്തു. കലപില എന്തൊക്കെയോ പറഞ്ഞു വഴക്കുണ്ടാക്കി അവൻ പിണങ്ങി അപ്പുറത്തേക്ക് പോയി.
അന്ന് രാത്രി പ്രശാന്ത് ഏട്ടനോട് ഫോണിൽ സംസാരിച്ചപ്പോൾ ഏട്ടന്റെ മറുപടി ഞാൻ പ്രതീക്ഷിച്ചത് തന്നെയായിരുന്നു.
"ചേച്ചിക്ക് ഒരു നല്ല കാലം വരുന്നതിന് നമ്മൾ എന്തിനാണ് എതിര് നിൽക്കുന്നത് ... ഞാൻ നാട്ടിൽ വരുമ്പോൾ എന്തെങ്കിലും ബിസിനസ് തുടങ്ങുന്നതിനു വേണ്ടിയാണ് ആ കടമുറി പണിഞ്ഞത് , തൽക്കാലം അത് ഉപയോഗമില്ലാതെ കിടക്കുകയല്ലേ നീ എതിര് ഒന്നും പറയാൻ നിൽക്കണ്ട "
എന്തായാലും കാര്യങ്ങൾ ലളിത ചേച്ചി വിചാരിച്ചത് പോലെ തന്നെ നടന്നു , കൃത്യം ഒരാഴ്ചയ്ക്കുള്ളിൽ അല്ലറ ചില്ലറ പണികൾ തീർത്ത് കോഴിക്കട അവർക്ക് തുറക്കാൻ സാധിച്ചു. വീടിന്റെ നേരെ മുൻപിലായി കടയോട് ചേർന്ന് ഒരു വലിയ ബോർഡും തൂക്കി,
' ഇറച്ചി കോഴികൾ വിൽക്കപ്പെടും '
ആ ബോർഡ് കൺ മുന്നിൽ തൂങ്ങി ആടുന്നത് കാണുമ്പോൾ ആദ്യമൊക്കെ ദേഷ്യം തോന്നി ... സന്ധ്യാ സമയത്ത് വിളക്ക് വെച്ച് പ്രാർത്ഥിക്കുമ്പോൾ ആയിരിക്കും കോഴിയുടെ കഴുത്തറക്കുന്ന
💬 Comments
View all comments