Chapter Title : ഇരു മുഖന്‍ 1 [Antu Paappan]
പിന്നെ ഞാൻ ആര്യേച്ചിയെ ശ്രെദ്ധിക്കാൻ തുടങ്ങിയിരുന്നു , ആര്യേച്ചി എന്റെ അമ്മയോട് കാണിക്കുന്ന സ്നേഹം പലപ്പോഴും എനിക്ക് പോലും അസൂയ ഉണ്ടാക്കാൻ തുടങ്ങി യിരിക്കുന്നു.പണ്ട് ആര്യേപ്രേമിച്ചകാലത്ത് ഏറ്റവും പേടിച്ച ഒരു വിഷയംആയിരുന്നു ഇത്. എനിക്ക് ഇനി എങ്ങാനും അവളെ കെട്ടാൻ പറ്റിയാൽ അവൾ അന്ന് എന്നോട് കാണിക്കുന്ന അവഗണന അമ്മയോടും കാണിക്കുമോ?. ഞാൻ എന്റെ ഇഷ്ടം തുറന്നു പറയാത്ത തിന്റെ കാരണങ്ങളിൽ ഒന്നും ഇതായിരുന്നു. അന്നേ എന്റെ ഇഷ്ടം അവളോട് പറയേണ്ടിരുന്നു. ഇനി പറഞിട്ട് എന്താ കാര്യം ഭദ്രൻ കൊണ്ടോയില്ലേ എന്റെ പെണ്ണിനെ. എന്റെ പെണ്ണ്. അങ്ങനെ ചിന്തിച്ചപ്പോൾ മനസ്സിൽ ഒരു സുഖം.
ദിവസങ്ങൾ കഴിഞ്ഞു എനിക്ക് ഇപ്പൊ ആര്യേ ച്ചിയോടു വല്ലാത്ത ഒരു പ്രേമം. ഉള്ളില്‍ അടക്കി വെച്ചത് പുറത്തു ചാടിയപോലെ , ഞാൻ എത്ര ശ്രെമിച്ചിട്ടും വീണ്ടും വീണ്ടും ആ പ്രണയത്തിൽ വീണു പോകുന്നു, അത് തെറ്റാണ് എന്ന് ഞാൻ എന്റെ മനസ്സിൽ പല ആവർത്തി പറഞ്ഞു. അവളുടെ സാമിപ്യം എനിക്ക് ആകെ പ്രാന്ത് പിടിക്കാൻ തുടങ്ങി. അവൾ എന്നെ ഉമ്മ വെക്കുന്നതും, എന്റെ കൂടെ കിടക്ക പങ്കിടുന്നതും ഇപ്പൊ സ്ഥിരം സ്വപ്നം കാണാൻ തുടങ്ങി,ഇനി അവിടെ നിന്നാൽ ഞാൻ അരുതാത്തത് എന്തേലും അവളോട് ചെയ്യും എന്ന് തോന്നി. ഇതിൽ നിന്ന് ഒളിച്ചോടാൻ നാട്ടിലെക്ക് പോയാലോ എന്നൊരു ചിന്ത മനസ്സിൽ വന്നുകയറി. അങ്ങനെ ഞാൻ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു,
ആ ഇടക്ക് എന്റെ മുടങ്ങിപ്പോയ പരീക്ഷയും ഞാൻ എഴുതി. അന്ന് വൈകുന്നേരം വീരുനെ എന്റെ കയ്യിൽതന്നു, ഏറെ നാളുകൾക്ക് ശേഷം ആണ് അവനെ എനിക്ക് അവളായി എടുക്കാൻ തെരുന്നത്. എന്നോട് ഉള്ള നീരസം ഒക്കെ മാറി എന്ന് എനിക്ക് ഉറപ്പായി. അന്ന് ഞാൻ രാത്രി എല്ലാരും ഒരുമിച്ചു അത്താഴം കഴിക്കുമ്പോൾ ആര്യേച്ചിയോട് ഞാനും അമ്മയും നാട്ടിൽ പോകാൻ പോവുകയാണെന്ന് പറഞ്ഞു. അമ്മയും എന്റെ ആ തീരുമാനം അപ്പൊ ആണ് അറിയുന്നത്.
ആര്യേച്ചിയുടെ കണ്ണു നിറഞ്ഞുവോ,കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല.
അമ്മ ആണ് ആ മൗനത്തിന് വിരാമം ഇട്ടത്.
“”നാട്ടിൽ നമുക്ക് ഇനി ഒന്നും ഇല്ല
💬 Comments
View all comments