Chapter Title : ഇരു മുഖന്‍ 1 [Antu Paappan]
“”ഞാൻ ചോദിച്ചു “”ഇല്ല ഹരി അവർ എല്ലാം നിനക്ക് വയ്യാണ്ടിരുന്നപ്പോൾ മരണപ്പെട്ടു അമ്മാവൻ മരിച്ചിട്ട് ഇപ്പൊ മൂന്ന് വർഷം ആയി അമ്മയും അതിനു പുറകെ തന്നെ പോയി.”” “”അപ്പൊ തറവാട് “” “” അത് ഭദ്രൻ ബാങ്കിൽനിന്ന് ലേലത്തിൽ പിടിച്ചു, അവിടെ ആരുന്നു ഞാൻ ഇത്രയും നാൾ ഒറ്റക്ക്, എനിക്ക് ഇവിടെ വന്നു നിന്ന് നിന്റെ ഈ അവസ്‌ഥ കാണാൻ ഉള്ള ശേഷി ഇല്ലാരുന്നു, അത്കൊണ്ട് ഞാൻ അവിടെ നിന്റെ ആ ഓർമ്മ കളിൽ ജിവിക്കു വാരുന്നു, നീ എഴുന്നേറ്റു എന്നറിഞ്ഞപ്പോൾ ഞാൻ അവിടെ ഉണ്ടാരുന്ന പശുനേം കോഴിയെയു ഒക്കെ വിറ്റ് പെറുക്കി ആണ് നിങ്ങടെ അടുത്തേക്ക് വന്നത് “”
അപ്പോളേക്കും ആര്യേച്ചി ഇപ്പൊ കരയും എന്ന് രീതിയിൽ നിക്കുവാരുന്നു
“”മോനേ ഹരി ഇവിടെ ഈ കൊച്ചിനെ തനിച്ചാക്കി അമ്മക്ക് വരാൻ പറ്റില്ല, ഇപ്പൊ മോനും പോകണ്ടാ. എല്ലാം കലങ്ങി തെളിയട്ടെ “”
ഭദ്രൻ എന്റെ തറവാടും വിലക്ക് വാങ്ങി എന്ന് കേട്ടപ്പോൾ എന്റെ സകല നിയന്ത്രണവും നഷ്ടമായി ഞാൻ സ്വന്തമാക്കണം എന്നാഗ്രഹിച്ചതൊക്കെ അവൻ തട്ടി എടുത്തിരിക്കുന്നു. ആദ്യം എന്റെ എല്ലാം എല്ലാം ആയ ആര്യേച്ചി ഇപ്പൊ എന്റെ തറവാട്, എനിക്ക് വിഷമവും ദേഷ്യവും എല്ലാം മനസ്സിൽ കുമിഞ്ഞു കൂടി. ഇത്ര നാൾ ആരോടും ചോദിക്കാതെ ഇരുന്ന, കേൾക്കാൻ ആഗ്രഹം ഇല്ലാഞ്ഞ ആ ചോദ്യം ഞാൻ അവരോടു ചോദിച്ചു.
“”എന്റെ പ്രിയപ്പെട്ട തെല്ലാം തട്ടി എടുക്കാൻ ആരാണ് ഭദ്രൻ?”” ഞാൻ ആ മാനസിക അവസ്ഥയിൽ കോപം കൊണ്ടു പൊട്ടിതെറിച്ചു.
അവൾ ഒന്നും മിണ്ടിയില്ല, കരഞ്ഞുകൊണ്ട് അവളുടെ മുറിയിലേക്ക്
💬 Comments
View all comments