0%

Chapter Title : ഇരു മുഖന്‍ 2 [Antu Paappan]

Author : Kambikathakal Read All Parts 205

അമ്മയെയും ഒക്കെ കൂട്ടി അവിടെ ആവും താമസിക്കുന്നത്. അമ്മ അച്ചു എന്ന് വിളിക്കുന്നത് ആര്യേച്ചിയെ ആയിരുന്നു.  എന്റെ കുഞ്ഞു മനസ്സിൽ അമ്മ ഇട്ടുതന്ന രണ്ടു മോഹങ്ങൾ. പക്ഷേ അന്ന് ഞാൻ ആര്യേച്ചിയെ ഒരുപാട് പേടിച്ചിരുന്നു അതുകൊണ്ട് തന്നെ എന്റെ മറുപടി എപ്പോഴും. ഞാനും എന്റെ അമ്മയും നമ്മുടെ മണിക്കുട്ടിയും (അമ്മാവന്റെ പുള്ളി പശു ) മാത്രം മതി എന്നായിരുന്നു. എങ്കിലും അമ്മ അവളെ എന്റെ തലയിൽ കുത്തിവെക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കില്ലാരുന്നു.  എന്നാൽ ഇന്ന് എന്റെ ആ രണ്ടു സ്വപ്നങ്ങളും ഭദ്രൻ തട്ടിഎടുത്തിരിക്കുന്നു.

ആ പഴയ മതിൽ ചാടി കടന്ന് ഞാന്‍ അകത്തു കയറി.  പകുതിയിൽ അധികം കത്തി അമർന്ന ഒരു എട്ടുകെട്ട്,  ഒട്ടുമിക്ക മുറികളുടെയും മെൽകൂര പൊളിഞ്ഞു നിലം പൊത്തിയിരിക്കുന്നു എല്ലാം പത്തിരുപത്തഞ്ചു വർഷം മുന്പ് ഉണ്ടായ അപകടത്തിന്‍റെ ബാക്കി പത്രമാകാം. എന്നെങ്കിലും കയ്യിൽ  പൈസ ആകുമ്പോൾ ബാങ്കിൽ നിന്ന് തറവാട് തിരിച്ചെടുത്തു പുതുക്കി പണിയണം എന്നായിരുന്നു മനസ്സിൽ.

“”ഭദ്രനില്‍ നിന്നു നിന്നെ ഒരിക്കല്‍ പൊന്നുംവില കൊടുത്തു വിലക്ക് വങ്ങും ഞാന്‍ “”


ആരോടെന്നില്ലാതെ ഞാന്‍  പറഞ്ഞു. ഞാൻ അന്ന്  ആ വരാന്തയിൽ കിടന്നു ഉറങ്ങി. എന്തോ ഇവിടെ വരുമ്പോൾ അച്ഛനും ചേട്ടനും എന്റെ കൂടെ തന്നെ ഉണ്ടെന്നൊരു തോന്നൽ. അവരെയും ഇവിടെ ആണ് അടക്കം ചെയ്ത്.

രാവിലത്തെ സുര്യകിരണങ്ങള്‍ കണ്ണിലടിച്ചപ്പോഴാണ് ഞാന്‍ എഴുന്നേറ്റത്. വെളുത് വരുന്നേതേയുള്ളു കിഴക്കോട്ടു മുഖം വെച്ച് കിടന്നതിനാല്‍ സൂര്യന്‍ വിളിച്ചെഴുന്നെല്‍പ്പിച്ചു എന്നുമാത്രം. എന്റെ ഈ തറവാട് ഒരു വയലിന്റെ കാരായിലാണ് പഠിപ്പുരയിൽ നിന്ന് നോക്കിയാൽ കണ്ണെത്താത്ത ഇടത്തോളം വയലുകളാണ്, അതിനും അപ്പുറം മല, വീടിനു പുറകു വശവും മല തന്നെ. പച്ച വിരിച്ചു കാറ്റിൽ ആടുന്ന നെൽ കതിർ കാണാൻ തന്നെ ഒരു മനസുഖം.  ഒരു കാലത്തു ഇതൊക്കെ ഞങ്ങളുടെയായിരുന്നു,  കൂട്ടുകുടുബം ഇല്ലാതെ ആയകാലത്തു പലർക്കും ഓഹരി കൊടുത്തു, അവർ വിറ്റ് പെറുക്കി പോയിട്ട് ശേഷിച്ചതില്‍ വളരെ കുറച്ച് മാത്രമേ എന്റെ അച്ഛനു കിട്ടിട്ടുള്ളു. അത് തന്നെ ഏക്കറുകളോളം വരും. അമ്മാവന്റെ ഭാഷയില്‍ എത്രയോ പറ കണ്ടം.  എന്നാ ഇപ്പോ എല്ലാം

💬 Comments

View all comments